പ്രണയം നിരസിച്ചു; വീട്ടില്‍ കയറി ചുട്ടുകൊന്നു

പിന്നെയും ഒരു പെൺകുട്ടിയേ കൂടി കേരളത്തിൽ ചുട്ട് കൊന്നു. സ്ത്രീ സുരക്ഷയും, നവോഥാനവും പറയുന്നവരെ ഈ നാട്ടിൽ ഇപ്പോൾ ടൂർച്ച അടിച്ച് നോക്കിയാൽ പോലും കാണാനില്ല. നിന്ന നില്പ്പിൽ സ്ത്രീകളേ കത്തിച്ച് കൊന്ന സംഭവം ഒരു മാസത്തിനിടെ ഇത് മൂന്നാമത്തേയാണ്‌. ഇപ്പോൾ തൃശൂരില്‍ പെണ്‍കുട്ടിയെ  യുവാവ് തീ കൊളുത്തി കൊലപ്പെടുത്തിയിരിക്കുകയാണ്‌.

ചിയാരം സ്വദേശി നീതു എന്ന 20കാരിയേ യുവാവ്‌ തീകൊളുത്തി കൊലപ്പെടുത്തിയിരിക്കുന്നു.കൃത്യം നടത്തിയ വടക്കേകാട്‌ സ്വദേശി നിതീഷിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരിലാണ് വീണ്ടും കേരല മനസാക്ഷിയേ ഞെട്ടിച്ച കൊടും ക്രൂരത അരങ്ങേറിയത്.