സ്ത്രീധനത്തിന്റെ പേരിൽ 27കാരിയേ പട്ടിണിക്കിട്ട് കൊന്നു

കേരള മനസാക്ഷിയേ പിടിച്ചുലക്കുന്ന വലിയ ഒരു സംഭവമാണ്‌ കർമ്മ ന്യൂസ് റിപോർട്ട് ചെയ്യുന്നത്. കരുനാഗപള്ളിക്ക് സമീപം സ്ത്രീധനം കൊടുക്കാത്തതിന്റെ പേരിൽ ഭർത്താവും അമ്മായി അമ്മയും ചേർന്ന് പെൺകുട്ടിയെ പട്ടിണിക്ക് ഇട്ട് കൊന്നിരിക്കുന്നു. ഏറെ നാൾ പട്ടിണിക്കിട്ട് മരിക്കുമ്പോൾ വെറും 20 കിലോഗ്രാം മാത്രം ഭാരമായ പെൺകുട്ടിക്ക് ഭർതൃവീട്ടിൽ ദാരുണമായ അന്ത്യം ആയിരുന്നു ഭർത്താവും അമ്മായി അമ്മയും വിധിച്ചത്.

മനുഷ്യ മനസാക്ഷിയേ തന്നെ മരവിപ്പിക്കുന്ന ഈ ക്രൂരതക്ക് ഇരയായത് കരുനാഗപ്പള്ളി അയണിവേലിക്കകത്ത് തെക്ക് തുളസീധരൻ – വിജയലക്ഷ്മി ദമ്പതികളുടെ മകൾ തുഷാരയാണ്‌. വെറും 27 വയസുമാത്രമായിരുന്നു ആ പെൺകുട്ടിക്ക് ഉണ്ടായിരുന്നത്. മരണകാരണം പുറത്ത് വന്നത് ഇപ്പോൾ മാത്രമാണ്‌.