ടി വി അനുപമ ചെയുന്നത് സർക്കാരിൻ്റെ ദാസ്യപ്പണിയോ..?

സുരേഷ് ഗോപിക്കെതിരെ തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് നോട്ടീസ് നല്‍കിയ തൃശൂര്‍ കലകടര്‍ ടി.വി അനുപമക്കെതിരെ രൂക്ഷ വിമര്‍ശനം. അനുപമ പബ്ലിസിറ്റിക്ക് വേണ്ടിയാണോ ഇതൊക്കെ ചെയ്യുന്നത് എന്ന് വിമര്‍ശനം വന്നു കഴിഞ്ഞു.സുരേഷ് ഗോപിക്ക് നോട്ടീസ് നല്‍കിയ തൃശൂര്‍ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ നടപടി വിവരക്കേടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍.

ടി വി അനുപമ ചെയുന്നത് സര്‍ക്കാരിന്റെ ദാസ്യപ്പണിയോ പ്രശസ്തി നേടാനുള്ള വെമ്പലോ ആണെന്നും ഗോപാല കൃഷ്ണന്‍ ആരോപിച്ചു.
അയ്യപ്പന്റെ പേര് പറയാതെ, ചിത്രം കാണിക്കാതെ, മതപരമായ ഒരു ആവശ്യവും ഉന്നയിക്കാതെ പ്രസംഗിച്ച സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത തൃശ്ശൂര്‍ കളക്ടറുടെ നടപടിയെ ശക്തമായ ഭാഷയില്‍ അപലപിക്കുന്നുവെന്നും ഗോപാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.