ബേ​ബി ഫു​ഡും പാ​ക്ക​റ്റ് ഫു​ഡും ഇന്ത്യൻ വിപണി കൈയ്യടക്കുന്നു.

ബേ​ബി ഫു​ഡും പാ​ക്ക​റ്റ് ഫു​ഡും ജനിതക മാറ്റം വരുത്തിയ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ.  ഇന്ത്യൻ വിപണി കൈയ്യടക്കുന്നു.

നി​യ​മം ലം​ഘി​ച്ച് ജ​നി​ത​ക മാ​റ്റം (ജി.​എം) വ​രു​ത്തി​യ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ൾ ഇന്ത്യൻ വിപണി കൈയ്യടിക്കിയതായി റിപ്പോർട്ട് . ആ​ഭ്യ​ന്ത​ര​മാ​യി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പാ​ക്ക​റ്റ് ഭ​ക്ഷ​ണ​ങ്ങ​ളി​ൽ 32 ശ​ത​മാ​ന​ത്തി​ലും ഇ​റ​ക്കു​മ​തി ചെ​യ്ത​വ​യി​ൽ 80 ശ​ത​മാ​ന​ത്തി​ലും ജ​നി​ത​ക​മാ​റ്റം വ​രു​ത്തി​യിട്ടുണ്ട്. ജാഗ്രതപുലർത്തേണ്ട മറ്റൊരു കാര്യം ഇത്തരം ഭക്ഷ്യഉത്പ്പന്നങ്ങൾ ശി​ശു​ക്ക​ൾ​ക്കു​ള്ള ഭ​ക്ഷ​ണ​ത്തി​ൽ വ​രെ അടങ്ങിയിട്ടുണ്ടെന്നതാണ്. 65 ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ​ത്. ഇ​തി​ൽ 32 ശ​ത​മാ​ന​ത്തി​ലും ജ​നി​ത​ക മാ​റ്റം തെ​ളി​ഞ്ഞിട്ടുണ്ട്. ബേ​ബി ഫു​ഡ്, ഭ​ക്ഷ്യ എ​ണ്ണ, പാ​ക്ക​റ്റ് ഫു​ഡ്, സ്നാ​ക്സ് എ​ന്നി​വ​യാ​ണ് പ്ര​ധാ​ന​മാ​യും പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത്. ​ഡ​ൽ​ഹി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സെന്റർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​വ​യോ​ൺ​മെന്റ (സി.​എ​സ്.​ഇ) ന​ട​ത്തി​യ പ​ഠ​ന​ത്തി​ലാ​ണ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായേക്കാവുന്ന ഭക്ഷ്യഉത്പ്പന്നങ്ങളെ പറ്റിയുള്ള വിവരങ്ങൾ കണ്ടെത്തിയത്. ജ​ന​റ്റി​ക് എ​ൻ​ജി​നീ​യ​റി​ങ് അ​പ്രൂ​വ​ൽ ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യ​ല്ലാ​തെ ഇ​ത്ത​രം ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി​യും നി​ർ​മാ​ണ​വും വി​ൽ​പ​ന​യും ഫു​ഡ് സേ​ഫ്റ്റി ആ​ൻ​ഡ് സ​്​​റ്റാ​ൻ​ഡേ​ർ​ഡ്സ് അ​തോ​റി​റ്റി (എ​ഫ്.​എ​സ്.​എ​സ്.​എ) നി​രോ​ധി​ച്ച​താ​ണ്.ജ​നി​ത​ക മാ​റ്റം വ​രു​ത്തി​യ വി​ള​ക​ളും ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളും ശാ​സ്ത്ര​ലോ​ക​ത്ത് ഇ​ന്നും ത​ർ​ക്ക​വി​ഷ​യ​മായി നിൽക്കവെയാണ് അത് ഇന്ത്യൻ വിപണി കൈയ്യടിക്കിയിത്. ജനിതകമാറ്റത്തിലൂടെ രോഗപ്രതിരോധ ശേഷിയും ഉൽപാദനശേഷിയുമുള്ള ചെടിയെ സൃഷ്ടിക്കുവാൻ കഴിഞ്ഞാലും ആ ചെടിയിൽ നിന്നുള്ള വിള മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കളെയാകും വഹിക്കുക. കൂടാതെ ഈ വിള മണ്ണിനെയും മറ്റു വിളകളെയും നശിപ്പിക്കുമെന്ന മുന്നറിയിപ്പും വിദഗ്ധർ നൽകുന്നു.

https://youtu.be/f_mI9bVXTBo