ഹാഥ്‌റാസ് കേസ്; ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി

Supreme Court

ഡല്‍ഹി: ഹാഥ്‌റാസില്‍ ദളിത് യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് സുപ്രീംകോടതി. കേസില്‍ അലഹബാദ് ഹൈക്കോടതിയോട് മേല്‍നോട്ടം വഹിക്കണമെന്ന് ചീഫ് ജസ്റ്റിസ് എസ്എബോംബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചാണ് ഉത്തരവിട്ടത്. അന്വേഷണത്തിന് മേല്‍നോട്ടം നല്‍കുന്നതിനൊപ്പം കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുടെ സുരക്ഷ സംബന്ധിച്ചുള്ള കാര്യങ്ങളില്‍ ഉറപ്പ് വരുത്തണമെന്നും മൂന്നംഗബെഞ്ച് അലഹാബാദ് ഹൈക്കോടതിക്ക് നിര്‍ദ്ദേശം നല്‍കി. കേസിന്റെ വിചാരണ ഡെല്‍ഹിക്ക് മാറ്റുന്ന കാര്യം ഇതിനു ശേഷം പരിഗണിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.