ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു ; ഉറവിടം വ്യക്തമല്ല

പെരുമ്പാവൂര്‍ ഹൃദയാഘാതം മൂലം മരിച്ചയാള്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശി പൊന്നയംമ്പിള്ളില്‍ പി.കെ. ബാലകൃഷ്ണന്‍ നായര്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്. ബാലകൃഷ്ണന് എവിടെ നിന്നാണു രോഗം ബാധിച്ചതെന്ന് വ്യക്തമല്ല.

ഇദ്ദേഹത്തിന്റെ മകന്‍ ആലുവ കഐസ്ഇബി ഓഫിസിലാണു ജോലി ചെയ്തിരുന്നത്. ആരോഗ്യവകുപ്പ് അധികൃതര്‍ ഇയാളുമായി സമ്പര്‍ക്കമുള്ളവരുടെ സ്രവം ശേഖരിച്ചിട്ടുണ്ട്

കൊവിഡ് മരണം സ്ഥിരീകരിച്ചതോടെ രായമംഗലം പഞ്ചായത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. ആരോഗ്യവകുപ്പ് ബാലകൃഷ്ണന്റെ സമ്ബര്‍ക്ക പട്ടിക തയ്യാറാക്കുകയാണ്. ബാലകൃഷ്ണന്‍ ആദ്യം ചികിത്സ തേടിയ വളയന്‍ചിറങ്ങരയിലെ സ്വകാര്യ ക്ലിനിക് താത്ക്കാലികമായി അടച്ചു. എറണാകുളം ജില്ലയിലെ മൂന്നാമത്തെ കൊവിഡ് മരണമാണിത്.

സംസ്ഥാനത്തിൻറെ വിവിധ ഭാഗങ്ങളിൽ സ്ഥിതി രൂക്ഷമാകുകയാണ്. പൊന്നാനി താലൂക്കിൽ നാളെ സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. സമ്പർക്കം വഴിയുള്ള രോഗബാധ വർധിച്ചതിൻറെ അടിസ്ഥാനത്തിലാണ് പൂർണമായും അടച്ചിടാനുള്ള തീരുമാനം.