#justiceforPVijayanIPS ജസ്റ്റീസ് ഫോർ വിജയൻ ഐ പി എസ് എന്ന ആഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം.

ജസ്റ്റീസ് ഫോർ വിജയൻ ഐ പി എസ് #justiceforPVijayanIPS എന്ന ആഷ് ടാഗിൽ സോഷ്യൽ മീഡിയയിൽ പ്രചാരണം ശക്തം. പോലീസ് സേനയിലെ ഒരു ഉദ്യോഗസ്ഥനുവേണ്ടി ഇത്തരം ഒരു ജനകീയ ശബ്ദം ഉയരുന്നത് ഇത് ആദ്യം. അതും സസ്‌പെന്റ് ചെയ്യപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന് ഇത്രയധികം ജനകീയ പിന്തുണ കിട്ടുന്നതും, ഉദ്യോഗസ്ഥനെ അനുകൂലിച്ച് ജന ശബ്ദം ഉണ്ടാകുന്നതും അത്യപൂർവ സംഭവമാണ്.

പോലീസ് ഇൻസ്പെക്ടർ ജനറൽ പി വിജയൻ്റെ സസ്പെൻഷനിൽ ദുരൂഹത ഉണ്ടെന്നാണ് #justiceforPVijayanIPS പറഞ്ഞിരിക്കുന്നത്. മതതീവ്രവാദികളെ പാലൂട്ടി വളർത്തുന്ന ഒരു സർക്കാർ അവർക്കെതിരെ പോരാടിയതിനാണ് സത്യസന്ധനായ ഒരു ഐപിഎസ് ഓഫീസറെ സസ്പെൻ്റ് ചെയ്ത് നാണം കെടുത്തിയിരിക്കുന്നത് എന്ന് പൊതുസമൂഹം ഈ യാഥാർത്ഥ്യം തിരിച്ചറിയണം എന്നുമാണ് ഇത് സാബാദിഹ്ഹ് പ്രചരിച്ചു വരുന്ന കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.

തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവനായ വിജയൻ നിരോധിക്കപ്പെട്ട പിഎഫ്ഐ യുടെ ദേശദ്രോഹ പ്രവർത്തനത്തിൻ്റെ പൂർണ്ണരൂപം കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നതിൽ വഹിച്ചിരുന്നു. എൻഐഎ യുമായി തോളോട് തോൾ ചേർന്ന് സഹകരിച്ചതിനാണ് ഈ സസ്പെൻഷൻ എന്നാണ് പറഞ്ഞിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ രൂപ ഇങ്ങനെ.

പോലീസ് ഇൻസ്പെക്ടർ ജനറൽ പി വിജയൻ്റെ സസ്പെൻഷനിൽ ദുരൂഹത മണക്കുന്നുണ്ട്. എലത്തൂർ ട്രെയിൻ തീവെയ്പ്പ് കേസിലെ പ്രതിയുടെ വിവരങ്ങൾ ചോർത്തിയതാണ് വിജയനിൽ ആരോപിക്കപ്പെട്ട പ്രധാന കുറ്റം. അന്വേഷണ സംഘത്തിൻ്റെ ഭാഗമല്ലാത്ത വിജയൻ അന്വേഷണ സംഘവുമായി ബന്ധപ്പെട്ടുവെന്നതാണ് അടുത്ത കുറ്റം. തീവ്രവാദ വിരുദ്ധ സ്ക്വാഡ് തലവനായ വിജയന് ഒരു തീവ്രവാദിയെ പറ്റി അറിയാൻ അവകാശമില്ലേ🙄🙄

സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പദ്ധതിക്കും ‘പുണ്യം പൂങ്കാവനം’ പദ്ധതിക്കും രൂപം നൽകി ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ ഐപിഎസ് ഓഫീസറായ വിജയൻ പിണറായിയുടെയും പോലീസ് തലപ്പത്തുള്ളവരുടെയും കണ്ണിലെ കരടായിരുന്നു. തീവ്രവാദവിരുദ്ധ സ്ക്വാഡ് തലവനായ വിജയൻ നിരോധിക്കപ്പെട്ട പിഎഫ്ഐ യുടെ ദേശദ്രോഹ പ്രവർത്തനത്തിൻ്റെ പൂർണ്ണരൂപം കേന്ദ്ര ഏജൻസികൾക്ക് കൈമാറുന്നതിൽ വഹിച്ച പങ്കും ശ്രദ്ധേയമാണ്.പിഎഫ്ഐയെ പൂട്ടാൻ എൻഐഎ യുമായി തോളോട് തോൾ ചേർന്ന് സഹകരിച്ചതിനാണ് ഈ സസ്പെൻഷൻ എന്ന് സംശയിക്കുന്നു. അല്ലാതെ സസ്പെൻഷന് ചൂണ്ടിക്കാണിച്ച കാരണങ്ങൾ വെറും ദുർബലമാണ്.

മതതീവ്രവാദികളെ പാലൂട്ടി വളർത്തുന്ന ഒരു സർക്കാർ അവർക്കെതിരെ പോരാടിയതിനാണ് സത്യസന്ധനായ ഒരു ഐപിഎസ് ഓഫീസറെ സസ്പെൻ്റ് ചെയ്ത് നാണം കെടുത്തിയിരിക്കുന്നത്. പൊതുസമൂഹം ഈ യാഥാർത്ഥ്യം തിരിച്ചറിയണം.പി വിജയന് നീതി ലഭിക്കണം #justiceforPVijayanIPS