‘മോദി ദി ബോസ്’ എന്ന് വിശേഷിപ്പിച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി, റോക്ക്സ്റ്റാർ ഇതിഹാസം ബ്രൂസ് സ്പ്രിംഗ്സ്റ്റീനെ പോലും കടത്തി വെട്ടി നരേന്ദ്ര മോദി

ഇന്ത്യൻ പ്രധാനമന്ത്രിക്ക് ദി ബോസ് വിശേഷണം നല്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി. ലോകത്തേ ശക്തനായ നേതാവ്. ലോകത്തേ മൂന്നാം ശക്തിയായി മാറുന്ന രാജ്യത്തിന്റെ തലവൻ. ലോകത്തേ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ലോകത്തേ ഏറ്റവും വലിയ ജന പിന്തുണയുള്ള നേതാവ്. ഇങ്ങിനെ പോകുന്നു അല്പ്പം മുമ്പ് സിഡ്നിയിൽ ഇന്ത്യേക്കുറിച്ചും മോദിയേ കുറിച്ചും ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ വാക്കുകൾ. ഓസ്ട്രേലിയ ലോകത്തേ വൻ ശക്തിയാണ്. ഇന്ത്യയുടെ 3 ഇരട്ടിയോളം ഭൂവിസ്തൃതിയുള്ള വലിയ രാജ്യം. ലോകത്തേ അതിസമ്പന്നന്മാരായ ജനങ്ങൾ താമസിക്കുന്ന രാജ്യം കൂടിയാണ്‌ ഓസ്ട്രേലിയ. ആ രാജ്യവും അവിടുത്തേ പ്രധാനമന്ത്രിയും ആണ്‌ ഇത്തരത്തിൽ പറഞ്ഞിരിക്കുന്നത്.

ചൊവ്വാഴ്ച്ച സിഡ്നി ഒളിമ്പിൿസ് പാർക്കിൽ പതിനായിര കണക്കിനു ആരാധകരുടെ ആവേശം നിറഞ്ഞ മീറ്റീങ്ങിൽ മോദിക്കൊപ്പം ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും ഉണ്ടായിരുന്നു. സ്റ്റേഡിയത്തിലെ ഇരുപതിനായിരം സീറ്റുകളും തിങ്കളാഴ്ച്ച രാത്രികൊണ്ടേ നിറഞ്ഞിരുന്നു. നരേന്ദ്ര മോദിയേ കണ്ടതും ‘മോദി, മോദി’ എന്ന് ഒസ്ട്രേലിയൻ ആരാധകർ ആർത്ത് വിളിച്ചു. വേദിയിൽ നിന്നും ഒസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തന്റെ സ്വാഗത പ്രസംഗത്തിൽ നരേന്ദ്ര മോദി ദി ബോസ് എന്ന് വിളിച്ചായിരുന്നു സംസാരിച്ചത്.

പ്രധാനമന്ത്രി അൽബനീസ് പറഞ്ഞത് ഇങ്ങിനെ. ഇന്ത്യൻ പ്രധാനമന്തി നരേന്ദ്ര മോദിയുടെ ജരപ്രീതിയിൽ ഞാൻ അമ്പരക്കുന്നു. ഒരു രാജ്യത്തിന്റെ നേതാവിനു ആ രാജ്യത്ത് വൻ ആദരവ് കിട്ടുക എന്നത് സാധാരണമാണ്‌. എന്നാൽ മറ്റൊരു രാജ്യത്ത് ചെല്ലുമ്പോൾ ഒരു ലോക നേതാവിനു ഇത്തരത്തിൽ വൻ ജനാവലിയുടെ ആരവത്തോടെയും ഉൽസവ പ്രതീതിയോടെയും ഉള്ള സ്നേഹം കണ്ട് ഞാൻ അമ്പരക്കുകയാണ്‌. ഇത്രയും ജനപ്രീതിയുള്ള ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയേ ദി ബോസ് എന്ന് വിളിക്കുകയാണ്‌.

ഓസ്ട്രേലിയയിൽ ഞാൻ പ്രധാനമന്ത്രി ആയിക്കുമ്പോൾ ഇവിടെ ഈ സ്റ്റേഡിയത്തിൽ ഇതുപോലൊരു സ്വീകരണം എനിക്ക് കാണാൻ ആയത് റോക്ക്സ്റ്റാർ ഇതിഹാസം ബ്രൂസ് സ്പ്രിംഗ്സ്റ്റീനു നല്കിയതാണ്‌. എന്നാൽ ബ്രൂസ് സ്പ്രിംഗ്‌സ്റ്റീനു ഈ വേദിയിൽ നരേന്ദ്ര മോദിക്ക് കിട്ടിയ അത്രയും ആരവം ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദിക്ക് ലഭിച്ച സ്വീകരണം അദ്ദേഹത്തിന് ലഭിച്ചില്ല. അതിനാൽ ഞാൻ പറയുന്നു ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്‌ ബോസ് – ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി പറഞ്ഞു. ഇതു കേട്ട് നിറഞ്ഞ് പുഞ്ചിരിയോടെ നരേന്ദ്ര മോദി ഓസ്ട്രേലിയയുടെ വെടിക്കെട്ട് ആശംസകളേ സ്വാഗതം ചെയ്യുകയായിരുന്നു.

സിഡ്‌നിയിലെ ഖുഡോസ് ബാങ്ക് അരീനയിൽ തടിച്ചുകൂടിയ പതിനായിരങ്ങളുടെ കരഘോഷത്തോടെയാണ്‌ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുടെ നരേന്ദ്ര മോദി ദി ബോസ് എന്ന പരാമർശത്തേ വരവേറ്റത്. രണ്ട് പ്രധാനമന്ത്രിമാരും ഒരേ വേദിയിൽ ഒന്നിച്ച് എത്തിയപ്പോൾ ഇന്ത്യൻ പരമ്പരാഗത രീതിയിലുള്ള സ്വീകരണം ആയിരുന്നു മോദിക്ക് നല്കിയത്. ചടങ്ങിൽ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിന്റെ പ്രസംഗം ഇങ്ങിനെ..

‘ഇന്ന് ഒരു വർഷം മുമ്പ് ഞാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് ശേഷം ഞങ്ങൾ ഒരുമിച്ച് നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഓസ്‌ട്രേലിയയും ഇന്ത്യയും തമ്മിലുള്ള ബന്ധം എത്രത്തോളം പ്രധാനമാണെന്ന് ഇത് കാണിക്കുന്നു. ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളരും. ലോകത്തേ മുന്നാം ശക്തിയാകുന്ന ഒരു രാജ്യവുമായാണ്‌ ഓസ്ട്രേലിയയുടെ സൗഹൃദം. ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള രാജ്യമാണ്‌ ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്‌. ലോകത്തിലേ ഏറ്റവും അധികം ജന സമ്മതിയുള്ള പ്രധാനമന്ത്രിയാണ്‌ ഇന്ത്യ ഭരിക്കുന്നത്.’

ഇന്ത്യയിൽ നിന്നു തുടങ്ങുന്ന ഇന്ത്യൻ മഹാ സമുദ്രം ഓസ്ട്രേലിയയുടെ തീരങ്ങളേ തൊട്ട് തഴുകുന്നു. ഞങ്ങൾ പങ്കിടുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ ഓസ്ട്രേലിയുടെ നല്ല സുഹൃത്തും വിശ്വസ്ഥ പങ്കാളിയുമാണ്‌ ഇന്ത്യ. ഒരു പ്രധാന അയൽക്കാരനാണിത്. അതുകൊണ്ടാണ് ഞങ്ങൾ പരസ്പരം നിക്ഷേപവും ബന്ധങ്ങളും കൂട്ടുകയാണ്‌. ഇന്ത്യൻ പ്രവാസികളുടെ സംഭാവന കാരണം ഓസ്‌ട്രേലിയക്ക് പല മേഖലയിലും നേട്ടം ഉണ്ടായി. ‘ഇന്ത്യ ഓസ്ട്രേലിയയുടെ ഒരു പ്രധാന തന്ത്രപരമായ പങ്കാളിയാണ്.

ഞങ്ങൾക്ക് സമ്പന്നമായ ഒരു സൗഹൃദമുണ്ട്, ഞങ്ങൾക്ക് വളരെ സ്‌നേഹപൂർവമായ ബന്ധങ്ങൾ ഉണ്ട്.തീർച്ചയായും, ലോകത്തിലെ ക്രിക്കറ്റ് മൈതാനങ്ങളിൽ ഞങ്ങൾ തീർച്ചയായും ചാമ്പ്യൻഷിപ്പിൽ മത്സരിക്കും, എന്നാൽ മൽസര ശേഷം ഞങ്ങളുടെ ബന്ധം ഗാഢമായിരിക്കും. വളരുന്നതും ചലനാത്മകവുമായ ഒരു പ്രദേശത്തിന്റെ, പ്രധാനമന്ത്രിയാണ്‌ നരേന്ദ്ര മോദി. മോദി ഞങ്ങളുടെ തീരത്തേക്ക് എന്നും ഞങ്ങൾ സ്വാഗതം ചെയ്യുന്ന സന്ദർശകനാണ്. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് തന്റെ സ്വാഗത പ്രസംഗത്തിൽ ഇന്ത്യയേയും നരേന്ദ്ര മോദിയേ കുറിച്ചും പറഞ്ഞ വാക്കുകളാണിവ.