മദ്രസ അദ്ധ്യാപകന്‍ 10ഉം12ഉം വയസുള്ള കുട്ടികളെ പ്രകൃതി വിരുദ്ധപീഡനത്തിനു ഇരകളാക്കി

കണ്ണൂരില്‍ രണ്ടു കുട്ടികളെ മദ്രസ അദ്ധ്യാപകന്‍ പ്രകൃതി വിരുദ്ധപീഡനത്തിനു ഇരയാക്കി. പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെയാണ് അദ്ധ്യാപകന്‍ പ്രകൃതി വിരുദ്ധപീഡനത്തിനു ഇരകളാക്കിയിരിക്കുന്നത്. മദ്രസ ക്ലാസിൽ അധ്യാപകൻ കുട്ടികളെ അടുത്ത് പിടിച്ചിരുത്തുമെന്നാണ് പറയുന്നത്. പൈൻ ശരീര ഭാഗങ്ങളിൽ തൊടലും തടോളാലും ഒക്കെ നടത്തും.

പഠനത്തിന്റെ പേരിൽ പല അടവുകൾ പറഞ്ഞാണ് കുട്ടികളുടെ കരങ്ങൾ അദ്ധ്യാപകൻ തന്റെ സ്വകാര്യ ഭാഗങ്ങളിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. കുട്ടികള്‍ വീട്ടില്‍ എത്തി നടന്ന കാര്യങ്ങള്‍ വിശദമായി പറഞ്ഞതോടെ വീട്ടുകാര്‍ കണ്ണവം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍ക്കുകയാണ് ഉണ്ടായത്. ഇയാള്‍ ഈയിടെയാണ് മദ്രസ അധ്യാപകനായി ജോലിക്ക് എത്തുന്നത്. പീഡന വിവരം കുട്ടികള്‍ വീട്ടില്‍ പറഞ്ഞ വിവരം മനസിലായതോടെ അദ്ധ്യാപകന്‍ പെരിന്തൽമണ്ണ സ്വദേശി അഷറഫ് കുളത്തൂര്‍ മുങ്ങിയിരിക്കുകയാണ്. ഇയാളെ പോലീസ് തിരഞ്ഞു വരുന്നു.