വിഷു ബംബറിന്റെ 10 കോടി ലഭിച്ചത് വടകരയിലെ നിര്‍മാണ തൊഴിലാളിക്ക്

തിരുവനന്തപുരം: വിഷു ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 10 കോടി രൂപ നേടിയ ഭാഗ്യശാലിയെ കണ്ടെത്തി. വടകര തിരുവള്ളൂര്‍ സ്വദേശി തറവപ്പൊയില്‍ ഷിജു ആണ് സമ്മാനാര്‍ഹന്‍. കെട്ടിട നിര്‍മാണ തൊഴിലാളിയാണ് ഷിജു.

സ്ഥിരമായി ടിക്കറ്റ് എടുക്കാറുള്ള ഷിജുവിന് മുന്‍പും ചെറിയ സമ്മാനങ്ങള്‍ കിട്ടിയിരുന്നു. വടകര കനറ ബാങ്കില്‍ ഒന്നാം സമ്മാനാര്‍ഹമായ ടിക്കറ്റ് ഏല്‍പ്പിച്ചതായി ഷിജു പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സംസ്ഥാന സര്‍ക്കാരിന്‍റെ വിഷു ബമ്ബര്‍ നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം എല്‍.ബി. 430240 എന്ന നമ്ബറിനാണ് കിട്ടിയത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. വടകരയിലെ ബികെ ഏജന്‍സീസാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റത്.50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്ബറിനാണ് ലഭിച്ചത്. എറണാകുളത്ത് വിറ്റ ടിക്കറ്റാണ് സമ്മാനം ലഭിച്ചത്. മെയ് 23ന് നറുക്കെടുക്കേണ്ട ടിക്കറ്റായിരുന്നു ഇത്. എന്നാല്‍ കൊവിഡ് രണ്ടാം തരം​ഗത്തിന്റെ പശ്ചാത്തലത്തില്‍ നറുക്കെടുപ്പ് മാറ്റി വയ്ക്കുകയായിരുന്നു.