പഴം തൊണ്ടയില്‍ കുരുങ്ങി പത്ത് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അബുദാബി:രുചിയായി കഴിക്കുന്ന ഭക്ഷണം മതി ഒരാളുടെ ജീവന്‍ എടുക്കാന്‍.ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ച പലരുടെയും വിവരങ്ങള്‍ പുറത്ത് എത്തിയിട്ടുണ്ട്.കുട്ടികള്‍ക്കാണ് ഇത്തരം അപകടങ്ങള്‍ കൂടുതലായും ഉണ്ടാകുന്നത്.അടുത്തിടെ ഒരു യുവതി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചിരുന്നു.ഇപ്പോള്‍ പ്രവാസി ദമ്പതികളുടെ പത്ത് മാസം പ്രായമുള്ള കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി മരിച്ചു എന്ന ദുഖകരമായ വാര്‍ത്തയാണ് പുറത്തെത്തുന്നത്.

കളരിക്കല്‍താഴത്ത് അനൂപിന്റെയും നെച്ചൂര്‍ ചക്കാലക്കല്‍ നീതു സി.ജോയിയുടെയും ഏക മകന്‍ അഡോണ്‍ സൂസന്‍ അനൂപാണ് അബുദാബിയില്‍ വെച്ച് മരിച്ചത്.മാതാപിതാക്കള്‍ ജോലിക്കു പോകുന്നതിനാല്‍ അഡോണിനെ കുട്ടികളെ പരിപാലിക്കുന്ന സെന്ററില്‍ ഏല്‍പിക്കുമായിരുന്നു ചെയ്തിരുന്നത്.ഇവിടെ ഉച്ച ഭക്ഷണത്തിനോടൊപ്പം നല്‍കിയ പഴം തൊണ്ടയില്‍ കുരുങ്ങി ആയിരുന്നു മരണം.കുഞ്ഞിന് ശ്വാസതടസ്സം അനുഭവപ്പെട്ട ഉടന്‍ നീതു നഴ്‌സിങ് ജോലി ചെയ്യുന്ന അല്‍ അഹലി ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകാതെ മരണം സംഭവിക്കുകയായിരുന്നു.അനൂപ് അബുദാബിയില്‍ മെഷീന്‍ ഓപ്പറേറ്ററാണ്.കുഞ്ഞിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം നടത്തുന്നതായി ബന്ധുക്കള്‍ പറഞ്ഞു.