പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി നദിയില്‍ ചാടി ജീവനൊടുക്കി

ആലപ്പുഴ:കോവിഡും ലോക്ഡൗണും ആരംഭിച്ചതോടെ പലരും ജീവനൊടുക്കുന്ന വാര്‍ത്തകള്‍ പുറത്ത് എത്തിയിരുന്നു.മാനസിക സംഘര്‍ഷം സഹിക്കാനാവാതെ പലരും ക്വാറന്റീനില്‍ ഇരുന്നപ്പോള്‍ ജീവനൊടുക്കി.ലോക്ക്ഡൗണ്‍ ആയതോടെ പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ അതിന് സൗകര്യമില്ലാതിരുന്ന വിദ്യാര്‍ത്ഥികളും ജീവനൊടുക്കിയ വാര്‍ത്തകള്‍ മലയാളികളെ ഏറെ ഞെട്ടിച്ചതാണ്.ഇപ്പോള്‍ ആലപ്പുഴ ഹരിപ്പാട് ഒരു പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി എന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്.ഹരിപ്പാട് പല്ലന മഠത്തില്‍ സുമേഷ്-അമ്പിളി ദമ്പതികളുടെ മകള്‍ ഗൗരി നന്ദ ആണ് മരിച്ചത്.15 വയസായിരുന്നു.നദിയില്‍ ചാടിയാണ് പെണ്‍കുട്ടി ജീവനൊടുക്കിയത്.വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോട് കൂടി പല്ലന കുമാര കോടി പാലത്തില്‍ നിന്നു് ഗൗരി നന്ദ നദിയിലേക്ക് ചാടുകയായിരുന്നു.വിവരം അറിഞ്ഞ് ഹരിപ്പാട് നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘവും പ്രദേശവാസികളും സംയുക്തമായി തിരച്ചില്‍ നടത്തി.3.30 ഒാെട പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.എന്നാല്‍ കുട്ടി ജീവനൊടുക്കാനുള്ള കാരണം വ്യക്തമായിട്ടില്ല.മഹാകവി കുമാരനാശാന്‍ മേമ്മോറിയല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഗൗരി നന്ദ.