കനത്ത മഴയില്‍ മുംബൈയിൽ മണ്ണിടിച്ചിൽ; 14 മരണം, നിരവധിപേർ കുടുങ്ങിക്കിടക്കുന്നു

മുംബൈ: കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിൽ മുംബൈയില്‍ 14 മരണം. മുംബൈയിലെ ചെമ്പൂരിലെ ഭരത് ന​ഗറിലാണ് ദുരന്തമുണ്ടായത്. നിരവധി പേരെ കാണാതായതായും റിപ്പോർട്.

നിർത്താതെ പെയ്യുന്ന മഴയെ തുടർന്നാണ് ശനിയാഴ്ച രാത്രിയോടെ അപകടമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് ഇതുവരെ 15 പേരെ രക്ഷപ്പെടുത്തി. ഇവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.