മുതലാളിത്തത്തിന്റെ ഈറ്റില്ലമെന്ന് എപ്പോഴും പറയുന്ന ലണ്ടനിൽ കോട്ടും സ്യൂട്ടും ഇട്ട് എം വി ഗോവിന്ദനും ശ്യാമളയും

എം വി ഗോവിന്ദന്റെ താത്വികമായ ഭാഷയിൽ പറഞ്ഞാൽ, ലണ്ടൻ മുതലാളിത്തത്തിന്റെ ഈറ്റില്ലമാണ്. കമ്മ്യൂണിസ്റ്റുകളോട് അത്രയ്ക്ക് മമത ഇല്ലാത്ത നാട്. പാർട്ടി സെക്രട്ടറിയായി ചുമതലയേറ്റ ശേഷം എം വി ഗോവിന്ദൻ ആദ്യമായി ലണ്ടനിൽ എത്തിയിരിക്കുന്നു. അതുകൊണ്ട് തന്നെ കുറച്ചു പവറോടു കൂടി തന്നെയാണ് അദ്ദേഹം എത്തിയത്. നാട്ടിൽ പൊതുവേ ഷർട്ടും മുണ്ടും ധരിക്കുന്ന സാധാരണക്കാരനായ നേതാവ് ലണ്ടനിൽ എത്തിയപ്പോൾ അൽപ്പമൊന്നു മാറി.

വസ്ത്രധാരണം ഒന്നു മാറ്റിപ്പിടുക്കുകയാണ് എം വി ഗോവിന്ദൻ ചെയ്തത്. സാധാരണ വേഷത്തിൽ നിന്നും വ്യത്യസ്തനായി ഷർട്ട് ‘ടക്ക് ഇൻ’ ചെയ്ത് വിമാനത്താവളത്തിൽ എത്തിയ ചിത്രം എം. വി. ഗോവിന്ദൻ തന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിട്ടുണ്ട്. യുകെയിൽ വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നതും അൽപ്പം സ്റ്റൈലിഷായി തന്നെയാണ്. ഇതെല്ലാം നോക്കി കാണ്ട് സഖാവിന്റെ സകല നുണകളും അറിയുന്ന ഒരാൾ മുകളിൽ ഉണ്ട്. സാക്ഷാൽ ഇ കെ നായനാർ!!.

യു.കെയിൽ അപ്പം വിൽക്കാൻ എം വി ഗോവിന്ദൻ എത്തി. ഇത് ബ്രിട്ടനിലേ ഏറ്റവും പുതിയ ട്രോളുകൾ. സി പി എം സിക്രട്ടറി ആയ ശേഷം ആദ്യമായാണ്‌ ജീവിത കാലം മുഴുവൻ തെറി പറഞ്ഞ ബ്രിട്ടൻ എന്ന ബൂർഷാ രാജ്യത്തേക്ക് ഈ തൊഴിലാളി നേതാവിന്റെ വരവ്. ഈഡി തൊറുത്ത് മുതലാളിയായ തൊഴിലാളി നേതാവ് ബ്രിട്ടനിൽ നിന്നും ചിരിച്ച് മറിഞ്ഞുള്ള ചിത്രങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്.

യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്. പീറ്റർബറോയിൽ വച്ചാണ് ദേശീയ സമ്മേളനം. സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി എം. വി.ഗോവിന്ദനൊപ്പം ഭാര്യ പി. കെ. ശ്യാമള, ചലച്ചിത്ര സംവിധായകൻ ആഷിഖ് അബു എന്നിവരും ലണ്ടനിൽ എത്തി.

മെയ്‌ 17 നു യുകെയിലെത്തിയ എം വി ഗോവിന്ദൻ 18 ന് വെയിൽസ് സന്ദർശിച്ചു. 19 നു കാൾമാർക്‌സിന്റെ ഓർമകൾ ഉറങ്ങുന്ന ലണ്ടൻ ഹൈഗേറ്റ് സെമിത്തേരിയിൽ സ്മരണാഞ്ജലി അർപ്പിച്ചു. ഇവിടെ കറുത്ത കോട്ടു ധരിച്ചു എത്തിയ അദ്ദേഹത്തിന് മാർക്‌സിസ്റ്റ് ആചാര്യനെ കണ്ടപ്പോൾ അൽ്പ്പം വിപ്ലവം തുടിക്കുകയും ചെയ്തു. പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എം വി ഗോവിന്ദന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്. ഇവിടെ കറുത്ത കോട്ടു ധരിച്ചു എത്തിയ അദ്ദേഹത്തിന് മാർക്‌സിസ്റ്റ് ആചാര്യനെ കണ്ടപ്പോൾ അല്പം വിപ്ലവം തുടിക്കുകയും ചെയ്തു.

പ്രവർത്തകർക്കൊപ്പം നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. എം വി ഗോവിന്ദന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായിട്ടുണ്ട്.യുകെയിലെ ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനകളിൽ ഒന്നായ സമീക്ഷയുടെ ആറാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനായാണ് മുൻ മന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ എം. വി.ഗോവിന്ദൻ ലണ്ടനിൽ എത്തിയത്.

ചിത്രങ്ങളിൽ കാണുന്നത് അനുസരിച്ച് പി കെ ശ്യാമള. അതായത് സാജനെ കൊന്ന് അതിൽ പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകിയ പ്രവാസി സ്നേഹിയായ ആന്തൂർ മുനിസിപാലിറ്റി ചെയർ പേഴ്സൺ ശ്യാമള ഇപ്പോൾ ഭർത്താവ് ഗോവിന്ദന്റെ കൂടെ അവധിയിൽ ആണ്‌. ബൂർഷാസിയുടെ രാജ്യത്തേ സുഖത്തിൽ ആറാടുന്നു.