
രാജ്‌കോട്ട്: 12 വയസ്സുകാരനെ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ ജാംനഗറിലാണ് സംഭവം. മധ്യപ്രദേശ് ആലിരാജ്പുര്‍ സ്വദേശിയായ 12 വയസ്സുകാരന്റെ മൃതദേഹമാണ് ജനനേന്ദ്രിയം വെട്ടിമാറ്റിയനിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ചൊവ്വാഴ്ച രാത്രി മുതലാണ് കാണാതായത്.
രാത്രി എട്ടുമണിയോടെ വീടിന് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് തിരച്ചില്‍ നടക്കുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് ഗ്രാമത്തിലെ മറ്റൊരിടത്ത് കൊല്ലപ്പെട്ടനിലയില്‍ കണ്ടത്. ആറുവര്‍ഷമായി ജാംനഗറില്‍ കൃഷിപ്പണി ചെയ്ത് ജീവിക്കുന്ന തൊഴിലാളികളുടെ മകനാണ് കൊല്ലപ്പെട്ട
12 വയസ്സുകാരൻ.
കരിമ്പ് മുറിക്കാന്‍ ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ചാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് പ്രാഥമികനിഗമനം. തലയില്‍ ഉള്‍പ്പെടെ മുറിവുകളുണ്ടെന്നും ജനനേന്ദ്രിയം വെട്ടിമാറ്റിയ നിലയിലായിരുന്നു മൃതദേഹം. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ കുട്ടിയുടെ ശരീരത്തില്‍ നിരവധി മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകുവെന്ന് പോലീസ് പ്രതികരിച്ചു.