3 മക്കളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തി, തുടർന്ന് ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി

കണ്ണൂരിൽ ഒരു വീട്ടിൽ നടന്ന കൂട്ട മരണം നാടിനെ ആകെ നടുക്കിയിരിക്കുകയാണ്. ഒരു വീട്ടിൽ അഞ്ചുപേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നത്. കണ്ണൂർ ചെറുപുഴ വാടിച്ചാലിലാണ് നാടിനെ നടുക്കിയ സംഭവം നടന്നിരിക്കുന്നത്. അടുത്തിടെ വിവാഹിതരായ ദമ്പതികളെയും മൂന്ന് കുട്ടികളെയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയിരിക്കുന്നത്. ദമ്പതികൾ രണ്ടാഴ്ച മുൻപാണ് വിവാഹിതരായതെന്നാണ് പുറത്ത് വന്നിട്ടുള്ള വിവരം. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിൽ കൂട്ടമരണം നടന്നത് അക്ഷരാർത്ഥത്തിൽ നാടിനെ നടുക്കി.

ശ്രീജ, ഭർത്താവ് ഷാജി, ശ്രീജയുടെ ആദ്യ വിവാഹത്തിലെ കുട്ടികളായ സൂരജ് (10), സുരഭി(എട്ട്), സുജിൻ (12) എന്നിവരാണ് വീട്ടിനുള്ളിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. രണ്ടാഴ്‌ച മുൻപാണ് ശ്രീജയും ഷാജിയും വിവാഹിതരാവുന്നത്. ഷാജിയ്ക്ക് ആദ്യ വിവാഹത്തിൽ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ഇയാൾ ആദ്യ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടാതെയാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നും പറയുന്നു. ഇതിൻ്റെ പേരിൽ ദിവസങ്ങളായി കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്.

സത്യത്തിൽ സുരേഷും ശ്രീജയും തമ്മിൽ നിയമപരമായി വിവാഹിതരായിരുന്നില്ല. വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയെ ആയുള്ളൂ എങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ ഇരുവരും തമ്മിൽ വഴക്കും ബഹളവും നടന്നിരുന്നു. അതേസമയം സാധാരണ കുടുംബങ്ങളിൽ ഉണ്ടാകുന്ന പ്രശ്നമാണെന്നാണ് നാട്ടുകാർ ഇതിനെ കരുതായിരുന്നത്. ഇത്തരം ദാരുണ സംഭവങ്ങളിലേക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.

കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്തെന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. രാവിലെ വീടിൻ്റെ വാതിൽ തുറക്കാതിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർക്ക് സംശയം തോന്നിയിരുന്നു. ഏറെ നേരമായിട്ടും ആരെയും പുറത്ത് കാണാതായപ്പോൾ സംശയം വർധിച്ചു. തുടർന്ന് നാട്ടുകാർ സംഘടിച്ച് വാതിൽ തള്ളിത്തുറന്നു. അപ്പോഴാണ് മുറിയിൽ മൃതദേഹങ്ങൾ കാണാനാവുന്നത്.

കുടുംബവഴക്കാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കുട്ടികളെ വീട്ടിലെ സ്റ്റെയർ കേസിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ശ്രീജയും ഷാജിയും ഒരേ ഫാനിൽ തൂങ്ങി മരിക്കുകയായിരുന്നു എന്നുമാണ് പൊലീസ് പറഞ്ഞിട്ടുള്ളത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങിയിട്ടുണ്ട്.

മൂന്നു കുട്ടികളെ അടക്കം കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിന് കാരണം എന്താണെന്ന് പൊലീസ് വിശദമായി അന്വേഷിക്കുമെന്നാണ് പോലീസ് പറയുന്നത്. കൂട്ടമരണം നടന്ന വീട്ടിൽ നിന്ന് ആത്മഹത്യ കുറുപ്പ് ലഭിച്ചു എന്നുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കുറിപ്പ് പരിശോധിക്കുന്നതിൽ നിന്നും മരണത്തിന് കാരണമെന്താണെന്ന് നിഗമനത്തിലെത്താൻ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തുവാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.