ബംഗ്ലാദേശിലെ ധാക്കയിൽ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്ക്

ധാക്ക . ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ സ്ഫോടനത്തില്‍ 14 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്ക്. ധാക്കയിലെ ഗുലിസ്ഥാന്‍ മേഖലയിലെ ബഹുനില കെട്ടിടത്തിലാണ് സ്ഫോടനം ഉണ്ടായത്.

ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് സ്ഫോടനം. 11 അഗ്‌നിശമനസേനാ വിഭാഗങ്ങൾ രക്ഷാപ്രവര്‍ത്തനം നടത്തി വരുകയാണ്. പരിക്കേറ്റവരെ ധാക്ക മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു വരുന്നു..

തിരക്കേറെയുള്ള സിദ്ദിഖ് ബസാറില്‍ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടാവുന്നത്. നിരവധി ഓഫീസുകളും കടകളും ഉള്‍പ്പെടെയുളള ഒരു വാണിജ്യ കെട്ടിടമാണ് ഇത്. ഏഴ് നിലകളുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ ശുചീകരണ സാമഗ്രികള്‍ വില്‍ക്കുന്ന കടയിലാണ് സ്ഫോടനമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.