മലപ്പുറത്ത് 1500 കോടിയുടെ കള്ളപ്പണ ഇടപാട്, ഞടുക്കുന്ന വിവരങ്ങൾ

മലപ്പുറം നിലമ്പൂരിൽ നിന്ന് 1500 കോടിയുമായി 4 പേർ കടന്നു, സാധാരണക്കാരയ വീട്ടമ്മമാര പാവപ്പെട്ടവരും കൃഷിക്കാരും ചോര നീരാക്കി അധ്വാനിച്ചുണ്ടാക്കിയ പണമാണിത്, നൂറിട്ടാൽ 10,000 കിട്ടും എന്നു പറ‍ഞ്ഞാണ് പാവപ്പെട്ടവരെ പറ്റിച്ചിരിക്കുന്നത്. സാധാരണക്കാരയ ആളുകളെ ഈ ബിസിനസിലേക്കു ചേർത്ത ലീഡർമാര്‌ക്ക് ജീവിക്കാൻ സാധിക്കാത്ത അവസ്ഥയാണിപ്പോൾ.

1500 കോടി രൂപയുടെ തട്ടിപ്പും ഹവാല ഇടപാടും സംബന്ധിച്ച വിവരങ്ങൾ കർമ്മ ന്യൂസ് പുറത്ത് വിടുന്നു. നമ്മുടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയേ താളം തെറ്റിക്കുന്ന രാജ്യ വിരുദ്ധ ശക്തികൾ ഇവിടെ ആയിര കണക്കിനു ജനങ്ങളേ പറ്റിച്ചിരിക്കുകയാണ്‌. 1500 കോടി രൂപയാണ്‌ .ആഷിഫ് , ഹൈദർ, ഷാജി,മുഹമദ് ഫൈസൽ എന്നിവരാണ്‌ തട്ടിപ്പ് നടത്തിയത്. നിലമ്പൂർ കാരനായ മുഹമദ് ഫൈസൽ ആണ്‌ തട്ടിപ്പ് സ്ഥാപനത്തിന്റെ എം ഡി ആയി പ്രവർത്തിച്ചത്, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ബിറ്റ് കോയിന്റെയും മറ്റും മറവിലുള്ള കറസികൾ തട്ടിപ്പ് എന്ന് വൻ മുന്നറിയിപ്പ് നല്കിയതാണ്‌. ഡിജിറ്റൽ കറൻസിയുടെ മറവിൽ ഈ ചിത്രത്തിൽ കാണുന്ന മുഹമദ് ഫൈസലും സംഘവും ആണ്‌ തട്ടിപ്പിനു പിന്നിൽ.

സായിപ്പ്മാരേയും മദാമമാരേയും ഒക്കെ ചിത്രങ്ങളിൽ കാണിച്ച് മലപ്പുറത്ത് 1000ത്തിലധികം ആളുകളിൽ നിന്നും 1500 കോടിയാണ്‌ ഈ സംഘം കവർന്നത്. ഇത് ഹവാല പണം ആയി ഇവർ ഗൾഫിലേക്ക് കടത്തുകയും രാജ്യം വിടുകയും ചെയ്തു. മുഹമദ് ഫൈസലിന്റെ അനുജൻ ഇവിടെ ഉണ്ട് എന്നും ഇയാളുടെ കൈവശം തട്ടിപ്പ് നടത്തിയതിന്റെ 100 കോടിയോളം രൂപ ഉണ്ട് എന്നും പരാതിക്കാർ പറയുന്നു. കർമ്മ ന്യൂസ് സംഘം ഇത് അന്വേഷിക്കാൻ ചെന്നപ്പോഴായിരുന്നു മലപ്പുറം കാളികാവിൽ തട്ടിപ്പ് സംഘത്തിന്റെ ഗുണ്ടകൾ ആക്രമിച്ചത്.