1500 കോടി കള്ളപണം കടത്തുകാരെ അകത്താക്കാൻ ഇ ഡി മലപ്പുറത്തേക്ക്

മലപ്പുറത്തേ 1500 കോടിയുടെ കള്ളപണം ഇടപാടും രാജ്യദ്രോഹവും അന്വേഷിക്കാൻ കേന്ദ്ര എൻഫോഴ്മെന്റ് രംഗത്ത്. എൻഫോഴ്മെന്റ് ഇതുമായി ബന്ധപ്പെട്ട് തെളിവു ശേഖരണവും സാക്ഷികളിൽ നിന്നും മൊഴി ശേഖരണവും ആരംഭിച്ചു.മലപ്പുറത്തേ കള്ളപണ ഇടപാടുകാരേ പൂട്ടാൻ കേന്ദ്ര ഏജൻസികൾ എത്തുമ്പോൾ അതിനു പിന്നിൽ പ്രവർത്തിച്ചത് കർമ്മ ന്യൂസ് എന്നത് അഭിമാനത്തോടെ പങ്കുവയ്ക്കട്ടേ. 1500 കോടി രൂപ സമാഹരിച്ച് രാജ്യദ്രോഹ പ്രവർത്തനത്തിനായി ഉപയോഗിക്കുകയായിരുന്നു. മലപ്പുറത്തേ കാളികാവ് നിലമ്പൂർ, കൂടാതെ വയനാട്ടിലെ സുൽത്താൻ ബത്തേരി എന്നിവിടങ്ങളിലായിരുന്നു കള്ളപണം ഇടപാട് നടന്നത്. ഈ പണം സ്വർണ്ണം കടത്തിനും മയക്ക് മരുന്ന് കടത്തിനും ഉപയോഗിച്ച് ഗൾഫിലേക്ക് കടത്തുകയും ചെയ്തു. ഈ ഇടപാടിൽ നാട്ടുകാരേ പറ്റിച്ചവരെ മുഴുവൻ ഇ ഡി പിടികൂടും. 1500 കോടി കള്ളപണവുമായി ഗൾഫിലേക്ക് മുങ്ങിയവർ അവിടെ എത്തി സ്വർണ്ണ കടത്തും മയക്ക് മരുന്ന് കടത്തുമാണ്‌ ഇപ്പോൾ കേരളത്തിലേക്ക് ചെയ്യുന്നത്. ഭയപ്പെടുത്തുന്ന കള്ളപണ മാഫിയയുടെ വേരറുക്കാൻ കേന്ദ്ര ഏജൻസികൾ വരുമ്പോൾ മലപ്പുറത്തേ പ്രതികളുടെ വീടുകൾക്ക് കാവൽ നില്ക്കുകയാണ്‌ തീവ്ര സംഘടനകളിൽ പെട്ട ആളുകൾ. കേന്ദ്ര ഏജൻസികളുമായി പോലും ഏറ്റുമുട്ടാനും മതത്തിന്റെ പേരിൽ അവരെ തടയാനും മലപ്പുറത്ത് വൻ തയ്യാറെടുപ്പുകൾ അണിയറയിൽ നടക്കുന്നു.

മലപ്പുറത്തേ നിലമ്പൂർ കേന്ദ്രീകരിച്ച് നടന്ന ഡിജിറ്റൽ കറൻസി തട്ടിപ്പിൽ ഇരയായത് 2000ത്തിലേറെ ആളുകളാണ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്ത് നിന്നായി മൊത്തം 5000ത്തോളം ആളുകൾ മൈ ക്ളബ് ട്രേഡേഴ്സ് എന്ന എം സി ടി ഓൺലൈൻ ട്രേഡിങ്ങിൽ ചതിക്കപ്പെട്ടു. മലപ്പുറം സ്വദേശികളായ ആഷിഫ് , ഹൈദർ, ഷാജി,മുഹമദ് ഫൈസൽ എന്നിവരാണ്‌ തട്ടിപ്പ് നടത്തിയത്. നിലമ്പൂർ കാരനായ മുഹമദ് ഫൈസൽ ആണ്‌ തട്ടിപ്പ് സ്ഥാപനത്തിന്റെ എം ഡി ആയി പ്രവർത്തിച്ചത്.ഇവർ കേരളത്തിൽ തട്ടിപ്പ് നടത്തി ശേഖരിച്ച 1500 കോടിയുമായി ദുബൈയിലേക്ക് കടക്കുകയായിരുന്നു. പണം ദുബൈയിൽ എത്തിച്ചതിനു പിന്നിൽ അധോലോക സംഘങ്ങളേയും മയക്ക് മരുന്ന് ലോബികളേയും കൂട്ട് പിടിച്ചു.

കള്ളപണമായെത്തിയ 1500 കോടിയുടെ ഇന്ത്യൻ കറൻസികൾ മയക്ക് മരുന്നിനും സ്വർണ്ണ കടത്തിനും ആയിരുന്നു പ്രതികൾ ഉപയോഗിച്ചത്. ഡിജിറ്റൽ കറൻസി എന്ന് പറഞ്ഞാണ്‌ നാട്ടുകാരുടെ പൊന്നും പണവും ഒക്കെ വില്പന നടത്തി രാജ്യദ്രോഹികൾ പണം വാങ്ങിച്ചത്. പണം പോയ ആളൂകൾ എല്ലാ ജില്ലകളിൽ ഉള്ളവരും ഉണ്ട്. മലപ്പുറം സ്വദേശികളായ ആഷിഫ് , ഹൈദർ, ഷാജി,മുഹമദ് ഫൈസൽ എന്നിവർ ഇപ്പോൾ ദുബൈയിലാണ്‌ എന്നാണ്‌ വിവരങ്ങൾ. കേരളത്തിലെ തട്ടിപ്പിനു ശേഷം ഇവർ ദുബൈയിൽ പണവുമായെത്തി ദുബൈ എക്സ്പോയുടെ ഷേറുകൾ വാങ്ങിച്ചു. കേരളത്തിൽ നിന്നും കടത്തിയ പണം ഇവർ മലേഷ്യയിലും നിക്ഷേപിച്ചിട്ടുണ്ട്.ഇതിന്റെ നിരവധി വിവരങ്ങളാണ്‌ ഇപ്പോൾ വരുന്നത്.