പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ അക്രമം; അറസ്റ്റിലായവരുടെ എണ്ണം 1558 ആയി

അറസ്റ്റിലായവരുടെ എണ്ണം 1558 ആയി. 337 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. 834 പേരെ കരുതല്‍ തടങ്കിലിലുമാക്കി. 117 പേരാണ് തിങ്കളാഴ്ച മാത്രം അറസ്റ്റിലായത്. ഹര്‍ത്താല്‍ ദിനത്തിലെ വീഡിയോകള്‍ ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് അക്രമത്തില്‍ പങ്കെടുത്ത കൂടുതല്‍ ആളുകളെ കണ്ടെത്താന്‍ പൊലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്.ഹര്‍ത്താല്‍ ദിനത്തില്‍ നിരത്തിലിറങ്ങിയ കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് നേരെയും വലിയ അക്രമമാണ് ഉണ്ടായത്.

കല്ലേറില്‍ 70 കെഎസ്ആര്‍ടിസി ബസുകളാണ് സംസ്ഥാനത്ത് തകര്‍ന്നത്. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും. ഇതാദ്യമായാണ് കെഎസ്ആര്‍ടിസി ഇത്തരമൊരു നടപടി എടുക്കുന്നത്.

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്‍.ടി.സി യുടെ നഷ്ടം ഇനിയും കൂടും. ഹര്‍ത്താല്‍ അനുകൂലികള്‍ തകര്‍ത്ത 71 ബസുകളുടെ നഷ്ടം 50 ലക്ഷം രൂപയായാണ് ഇതുവരെ കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ ഈ ബസുകള്‍ സര്‍വീസ് നടത്താത്തതു മൂലമുണ്ടാകുന്ന നഷ്ടവും ഹര്‍ത്താല്‍ ദിന നഷ്ടമായി കണക്കാക്കും. ആദ്യമായാണ് ഇത്തരമൊരു നടപടിയിലേക്ക് കെ എസ് ആര്‍ ടി സി നീങ്ങുന്നത്