സ്വപ്നയുടെ 164 ചരിത്രമാകും, ഉന്നതതല രാഷ്ട്രീയ കുതിര കച്ചവടവും.

 

തിരുവനന്തപുരം / സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിൻറെ ജീവന് ഭീക്ഷണി ഉയരുകയാണ്. സ്വപ്നക്ക് നേരെയുള്ള ഭീക്ഷണിക്കെല്ലാം ഒരേ ഒരു കാരണമാണ് ഉള്ളത് സ്വപ്നയുടെ 164 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്. സ്വർണക്കടത്തിനപ്പുറം 2016 മുതൽ സർക്കാർ തലത്തിൽ അരങ്ങേറിയ അഴിമതിയുടെയും കുതിരക ച്ചവടത്തിന്റെയും ചരിത്രം സ്വപ്ന പറയുന്ന ആ 164 പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്.

സ്വപ്ന പറയുന്നതേ പോലെ എങ്കിൽ സ്വർണക്കടത്ത് മാത്രമല്ല സർക്കാർ പദ്ധതികളുടെ അഴിമതിയും കമീഷനുമാണ് മൊഴി. പദ്ധതികളുടെ മാസ്റ്റർ ബ്രെയിൻ മുഖ്യമന്ത്രി യുടെ മുൻ സ്പെഷ്യൽ സെക്രട്ടറി എം. ശിവശങ്കറും. സ്വർണക്കടത്തല്ല ഇപ്പോഴത്തെ പ്രധാന പ്രശ്നം എന്നതിലേക്ക് കൂടിയയാണ് സ്വപ്നയുടെ മൊഴി വിരൽ ചൂണ്ടുന്നത്. സ്വർണക്കടത്ത് പിടിച്ചതോടെ പുറത്തവന്ന അഴിമതിയാണ് അന്വേഷിക്കേണ്ടത്. അതാണ് ജനത്തോടു ഒരിറ്റ് കൂറുള്ള ഏതൊരു രാഷ്ട്രീയക്കാരനും ആവശ്യപ്പെടേ ണ്ടത്. അത് കൊണ്ട് തന്നെ സ്വപ്നയുടെ 164 സ്റ്റേറ്റ്മെൻറ് ചരിത്രത്തിലെ പ്രധാന രേഖയായി മാറുകയാണ്.

സ്വപ്നയുടെ മൊഴി യഥാർത്ഥത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മാത്രമല്ല. ഭരണകൂടത്തിന്റെ അകത്തളത്തിലും മുഖ്യമന്ത്രിയുടെ ഓഫിസിലും വീട്ടിലും ഇടപെട്ടിരുന്നു ഒരു സ്ത്രീയുടെ കൂടിയാണ്. കെ. ഫോൺ പദ്ധതി, സ്പ്രിഗ്ളർ, വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്യൽ, നാഷണൽ ഗെയിംസ് തുടങ്ങിയ അഴിമതികളിലെല്ലാം ശിവശങ്കറിന് പങ്കുണ്ടെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. ഇതിൽ കേൾക്കുന്നത് സ്വർണക്കടത്ത് കേസിലെ പ്രതിയുടെ മാത്രം ശബ്ദമല്ല. മോഡേൺ മാനേജ്മെന്റിൽ വിദഗ്ധയായ – ഭരണത്തിന്റെ ഇടനാഴികളിൽ ഓടിനടന്നു എല്ലാമറിഞ്ഞിരുന്ന ഒരു ഇടനിലക്കാരിയുടെ ശബ്ദം കൂടിയാണ്.

സ്വപ്നയുടെ കഴിവാണ് ശിവശങ്കറും മുഖ്യമന്ത്രിയും ഉപയോഗിച്ചത്. എല്ലാ അഴിമതി ക്കും സ്വപ്ന കുടപിടിച്ച് സാക്ഷിയായി. സ്വപ്നയുടേത് ചരിത്രത്തിലെ അസാധാരണമായ വെളിപ്പെടുത്തലാണ്. ആരോപണങ്ങൾക്ക് കൃത്യമായ തുമ്പില്ല എന്ന് വിമർശിക്കു മ്പോഴും സ്വപ്ന ഭരണകൂട അഴിമതിയുടെ ശൃംഖലയിലെ കണ്ണിയായിരുന്നു എന്ന സത്യം ഒരു കോടതിക്കും മറക്കാനാവില്ല.

സ്വപ്ന ഇപ്പോൾ ഉന്നയിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ജനങ്ങളുടെ ഡാറ്റാ വിറ്റുവെന്നാണ്. നടന്ന സംഭവങ്ങളിൽ പ്രധാന റോൾ സ്വപ്നക്കുണ്ടായിരുന്നു.അത് കൊണ്ടുതന്നെയാണ് ഭരണകൂടത്തിന് സ്വപ്നയുടെ വാക്കുകൾ അവഗണിച്ച് തള്ളാൻ കഴിയാത്തത്. ഭരണകൂടത്തിനുള്ളിൽ സൈലൻറ് ഓപറേഷൻ നടത്തുന്ന ഉദ്യോഗസ്ഥനായിരുന്നു ശിവശങ്കരൻ. സ്പ്രിഗ്ളർ കരാറിനെക്കുറിച്ച് 100 ശതമാനം അറിയാവുന്ന ഉദ്യോഗസ്ഥൻ. അത് വിശദീകരിക്കാൻ ചാനലിലെത്തിയതും എം.എൻ സ്മാരകത്തിൽ എത്തിയതും ശിവശങ്കറായിരുന്നു എന്ന കാരം ഓർക്കേണ്ടതുണ്ട്. കേരളത്തിലെ ജനങ്ങളുടെ ഡാറ്റാബേസ് യു.എസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിദേശ കമ്പനിക്ക് വിറ്റു എന്നത് സർക്കാരിനെതിരെയുള്ള ഗുരുതമായ ആരോപണം തന്നെയാണ്.

വിറ്റതിന്റെ കമീഷൻ ആർക്കൊക്കെ കിട്ടിയെന്ന ചോദ്യത്തിനിന്ന് ഉത്തരമില്ല. വിഷയം വിവാദമായപ്പോൾ രക്ഷപ്പെടാനുള്ള പഴുതുകൾ തേടി വക്കീലന്മാരുമായി ചർച്ച നടത്തിയത് ആവട്ടെ ശിവശങ്കർ ആയിരുന്നു. ആ അഴിമതിയിൽ ആണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന്റെ സ്ഥാപനത്തെക്കൂടി സ്വപ്ന പ്രതിക്കൂട്ടിലാക്കുന്നത്. ഇത് സംബന്ധിച്ച അന്വേഷണം പുരോഗതിയുണ്ടായില്ല. മുൻ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ശിവശങ്കറിന്റെ തീരുമാനത്തിനെതിരെ ഓപ്പൺ ഫൈറ്റ് നടത്തി എന്നാണ് സ്വപ്ന നടത്തിയ വെളിപ്പെടുത്തൽ.

അത് സത്യമാണോ എന്ന് വിശദീകരണം നൽകേണ്ടത് ശൈലജയാണ്. അവർക്കതി ന്റെ ധാർമികമായ ഉത്തരവാദിത്വമുണ്ട്. നാഷണൽ ഗെയിംസ് നടത്തിയപ്പോൾ സ്പോർട്സ് കൗൺസിൽ വഴി ശിവശങ്കർ വലിയ അഴിമതി നടത്തി. കെ. ഫോൺ പദ്ധതിയിലും കോടികളുടെ അഴിമതി നടന്നുവെന്നാണ് സ്വപ്ന പറഞ്ഞിരിക്കുന്നത്. ശിവശങ്കർ കൃത്യമായ ലക്ഷ്യത്തോടെയാണ് പദ്ധതികൾ അവതരിപ്പിച്ചത്. പാവപ്പെട്ടവ ർക്ക് ഇൻറർനെറ്റ് നൽകാൻ വേണ്ടി തയാറാക്കിയ ഫോൺ പദ്ധതിയിൽ കോടികൾ കമ്മീഷൻ പറ്റിയെന്നാണ് ആരോപണം.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നൽകിയതിന് ശിവശങ്കറിന് പാരി തോഷികം കിട്ടിയിട്ടുണ്ട്. എല്ലാ സംഭവങ്ങളിലും ഓരോരുത്തർക്കും റോൾ ഉണ്ടായി രുന്നു. അതിൽ പ്രധാന പങ്ക് വഹിച്ചത് ശിവശങ്കറാണ്. എൻ.ഐ.എ ചോദ്യം ചെയ്യുമ്പോൾ ശിവശങ്കറിന്റെ പോക്കറ്റിൽ മൊബൈൽ ഫോൺ ഉണ്ടായിരുന്നു. യു.എ.പി.എ കേസ് അന്വേഷിക്കാനാണ് എൻ.ഐ.എ എത്തിയത്. എന്നാൽ, അവിടെ നടന്നത് പൊറാട്ട് നാടകമായിരുന്നു എന്നതിന്റെ സൂചനകളാണ് തുടർന്നുള്ള അന്വേഷണം വിളിച്ച് പറഞ്ഞത്. പ്രധാന വില്ലനായ ശിവശങ്കറെ എല്ലാത്തിൽ നിന്നും ഒഴിവാക്കി. അധികാര ദുർവിനിയോഗം നടത്തിയ ശിവശങ്കറെ ഒഴിവാക്കാൻ ഉന്നതർ ശ്രമിച്ചു. അധികാരം കൈയിലുള്ളവരാണ് കുറ്റകൃത്യത്തിന് പ്രേരണ നൽകിയത്. അഴിമതി പണം ഉപയോഗിച്ച് മിഡിൽ ഈസ്റ്റിൽ ബിസിനസ് തുടങ്ങാനായിരുന്നു ശിവശങ്കറിന്റെ പദ്ധതി എന്നതുൾപ്പടെ സ്വപ്ന പറഞ്ഞ അഴിമതിയെല്ലാം അവാസ്തമാ ണെന്ന് ചോറ് തിന്നുന്ന ആർക്കാണ് പറയാൻ പറ്റുക.