പതിനേഴുകാരി ചാലിയാറില്‍ മുങ്ങിമരിച്ച സംഭവം, കരാട്ടെ അധ്യാപകന്‍ പോലീസ് പിടിയില്‍

മലപ്പുറം. എടവണ്ണപ്പാറ ചാലിയാറിലെ വട്ടത്തൂര്‍ മുട്ടുങ്ങല്‍ കടവില്‍ 17 വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഊര്‍ക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെ പോലീസ് അറസ്റ്റ് ചെയ്തു. പോക്‌സോ നിയമപ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് വീടിനു സമീപത്തെ പുഴയില്‍ പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിക്കായി ആറ് മണി മുതല്‍ വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. തുടര്‍ന്ന് കുട്ടിയെ പുഴയില്‍ വീണ് കിടക്കുന്നതാണ് കണ്ടത്.

കുട്ടി മരിക്കുന്ന ദിവസം അപരിചിതരായ രണ്ട് പേരെ സ്ഥലത്ത് കണ്ടതായി നാട്ടുകാര്‍ പറയുന്നു. അയല്‍വാസികള്‍ അടുത്തേക്ക് ചെന്നപ്പോള്‍ മുഖം നല്‍കാതെ ബൈക്ക് ഓടിച്ചുപോകുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.