ഈന്തപ്പഴത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തി; 10 ലക്ഷം രൂപ വില വരുന്ന സ്വർണ്ണം പിടികൂടി

മലപ്പുറം: മസ്കറ്റിൽ നിന്ന് കടത്താൻ ശ്രമിച്ച 170 ഗ്രാം സ്വർണ്ണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി. ഈന്തപ്പഴത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. കാസർകോട് മൊഗ്രാൽ സ്വദേശി ഇസ്മയിൽ അബ്ദുള്ള ആണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. പിടികൂടിയ സ്വർണത്തിന് വിപണിയിൽ 10 ലക്ഷം രൂപയിലേറെ വിലമതിക്കുമെന്നാണ് റിപ്പോർട്ട്.