അമ്മയെയും സഹോദരിയെയും പൂട്ടിയിട്ട് 16 കാരിയെ പീഡിപ്പിച്ച 19 കാരന്‍ അറസ്റ്റില്‍

ഭോപ്പാല്‍. അമ്മയെയും സഹോദരിയെയും കത്തികാട്ടി ഭയപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ട് 16 കാരിയെ പീഡിപ്പിച്ച 19 കാരനെ പോലീസ് പിടികൂടി. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അയല്‍വാസിയായിരുന്ന 19 കാരനെ പോലീസ് പിടികൂടിയത്. മധ്യപ്രദേശിലെ ഭോപ്പാലിലായിരുന്നു സംഭവം. ഇയാള്‍ക്കെതിരെ പോക്‌സോ അടക്കം ഉള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.

ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായിട്ടാണ് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞത്. ഒരിക്കല്‍ കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ആദ്യം പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത്. തുടര്‍ന്ന് മാതാവിനെയും ഭിന്നശേഷിക്കാരിയായ സഹോദരിയെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 16 കാരിയെ ഇയാള്‍ നിരന്തരം പീഡിപ്പിച്ചതായും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.

ഭീഷണിപ്പെടുത്തിയതിനാലാണ് പീഡന വിവരം പുറത്ത് പറയാതിരുന്നതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. മുമ്പ് പെണ്‍കുട്ടിയുടെ അയല്‍വാസിയായിരുന്നു പ്രതി. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ച് ഇയാള്‍ നിരന്തരം ശല്യം ചെയ്തിരുന്നു. നാല് മാസം മുമ്പ് പെണ്‍കുട്ടിയുടെ അമ്മ വീട്ടില്‍ ഇല്ലാത്ത സമയത്തായിരുന്നു ആദ്യ പീഡനം. സെപ്റ്റംബര്‍ 18ന് 1.45ന് വീട്ടിലെത്തിയ പ്രതി അമ്മയെയും അസോഹദരിയെയും കത്തിവെച്ച് ഭീഷണിപ്പെടുത്തി മുറിയില്‍ പൂട്ടിയിട്ടശേഷം പെണ്‍കുട്ടിയെ പുലര്‍ച്ചവരെ പീഡിപ്പിക്കുകയായിരുന്നു.

തുടര്‍ന്ന് കുട്ടിയുടെ കുടുംബം താമസം മാറിയെങ്കിലും പ്രതി തിരഞ്ഞെത്തി ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയെ ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍ിലിങ്ങിലാണ് പെണ്‍കുട്ടി പീഡന വിവരം പുറത്ത് പറയുന്നത്.