അച്ഛാ, പോവല്ലേ, പുറത്ത് കൊറോണയുണ്ട്, പിടിക്കും പോലീസുകാരനായ അച്ഛനെ വിടാതെ കരഞ്ഞുപറഞ്ഞു മകന്‍

ലോകം മുഴുവന്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ അതിനെ പ്രതിരോധിക്കാനായി ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം കരുതലോടെ നില്‍ക്കുന്ന ജനമാണ് പോലിസുകാര്‍. സ്വജീവന്‍ മറന്നാണ് അവര്‍ നാടിനുവേണ്ടി സേവനം ചെയ്യുന്നത്. പോലിസുകാരനായ അച്ഛനോട് പുറത്തുപോകല്ലെന്ന് കൊഞ്ചി പ്പറയുന്ന ഒരു കുട്ടിയുടെ ഹൃദയസ്പര്‍ശിയായ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.

മുംബൈയിലാണ് സംഭവം. വീഡിയോയില്‍, പോലീസ് ഡ്യൂട്ടിക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ പിതാവ് തയ്യാറാകുമ്പോാള്‍ കുട്ടി കരയുന്നു. ‘പുറത്ത് കൊറോണയുണ്ട്’ എന്ന് പറഞ്ഞ് കുട്ടി പിതാവിനെ പുറത്തുപോകാതിരിക്കാന്‍ വേണ്ടി ശ്രമിക്കുന്നു. അച്ഛാ , പോവല്ലേ പുറത്ത് കൊറോണയുണ്ട്. പുറത്ത് കൊറോണയുണ്ട്, ‘കുട്ടി നിര്‍ത്താതെ കരയുകയാണ്.. അവന്റെ അച്ഛന്‍ അവനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട് , ‘ഞാന്‍ 2 മിനിറ്റ് മാത്രമേ പുറത്തിറങ്ങുകയുള്ളൂ’. എന്ന് പറഞ്ഞു മകനെ എടുത്തു ആശ്വസിപ്പിക്കുന്നുണ്ട്. ഏകദേശം അര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ വീട്ടില്‍ നിന്ന് പുറത്തുപോകരുതെന്ന് കുട്ടി പിതാവിനോട് അപേക്ഷിക്കുന്നത് നൊമ്ബരത്തോടെയല്ലാതെ കാണാനാവില്ല.

വീഡിയോ കാണാം;