മെഡിക്കൽ വിദ്യാർത്ഥിനിയെ വി​വി​ധ സ്ഥലങ്ങളിൽ കൂട്ടി പോയി പീ​ഡി​പ്പി​ച്ച്​ ഗർ​ഭി​ണി​യാ​ക്കി​യ ദ​ന്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ലായി.

തിരുവനന്തപുരം . സ​മൂ​ഹ​മാ​ധ്യ​മ​ത്തിലൂടെ പ​രി​ച​യ​പ്പെ​ട്ട മെഡിക്കൽ വിദ്യാർത്ഥിനിയെ വി​വി​ധ സ്ഥലങ്ങളിൽ കൂട്ടി പോയി പീ​ഡി​പ്പി​ച്ച്​ ഗർ​ഭി​ണി​യാ​ക്കി​യ ദ​ന്ത ഡോ​ക്ട​ർ അ​റ​സ്റ്റി​ലായി. ആ​റ്റി​ങ്ങ​ൽ ബോ​യ്സ് സ്കൂ​ളി​ന് സ​മീ​പത്തെ സു​ബി​നം ഹൗ​സി​ൽ സു​ബി എ​സ് നാ​യ​ർ​ (32) നെ വിഴിഞ്ഞം പോലീസ് ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 ജൂ​ലൈ​യി​ൽ പ​രി​ച​യ​പ്പെ​ട്ട തി​രു​മ​ല സ്വ​ദേ​ശി​നി​യാ​യ 27കാ​രി​യെ വി​ഴി​ഞ്ഞം, കോ​വ​ളം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യെ​ന്നാണ് പരാതി. ​വി​ഴി​ഞ്ഞം എ​സ് എ​ച്ച് ​ഒ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു.വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ച് പ​ക​ർ​ത്തി​യ വി​ഡി​യോ ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തിയായി രുന്നു നി​ര​വ​ധി ത​വ​ണ പീഡനം അരങ്ങേറുന്നത്.

ഇത് സംബന്ധിച്ച് പെ​ൺ​കു​ട്ടി പോലീസിന് മൊ​ഴി ന​ൽ​കി​യി​ട്ടു​ണ്ട്. ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി ഗ​ർ​ഭഛി​ദ്ര​ത്തി​ന് വി​ധേ​യ​യാ​യി. വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ൽ​നി​ന്ന്​ പി​ന്മാ​റി​യ​തോ​ടെ​യാ​ണ് പെ​ൺ​കു​ട്ടി വി​ഴി​ഞ്ഞം പൊ​ലീ​സി​ൽ പ​രാ​തി ന​ൽകുന്നത്. സു​ബി എ​സ് നാ​യ​ർ നേ​ര​ത്തേ മ​റ്റൊ​രു വി​വാ​ഹം ക​ഴി​ച്ചിരുന്നു. ​എന്നാൽ വിവാഹ മോചിതനാണ്. ഇ​യാ​ളു​ടെ പീഡനത്തിന് ഉപയോഗപ്പെടുത്തിയ കാ​റും പോലീസ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്.