ശിവശങ്കറിനും സന്തോഷ്‌ ഈപ്പനും പിറകെ യു.വി.ജോസും അറസ്റ്റിന്റെ നിഴലിൽ, നിര്‍ണ്ണായക നീക്കവുമായി ഇഡി, പിണറായി സർക്കാർ പ്രതിസന്ധിയിലേക്ക്

കൊച്ചി . ലൈഫ് മിഷന്‍ കേസില്‍ നിർണ്ണായക നീക്കങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ശിവശങ്കറിനും സന്തോഷ്‌ ഈപ്പനും പിറകെ യു.വി.ജോസും അറസ്റ്റിന്റെ നിഴലിലാണ്. രണ്ടു പ്രമുഖർ അറസ്റ്റിലാകുമെന്ന റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. ഇ ഡി നടത്തുന്ന തുടര്‍ നീക്കങ്ങളില്‍ സിപിഎമ്മും സര്‍ക്കാരും ഒരേപോലെ പ്രതിസന്ധിയിലാവും.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശിവശങ്കര്‍ ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ ജയിലിലായിരിക്കെ, ഇതിനു തുടര്‍ച്ചയായാണ് സന്തോഷ്‌ ഈപ്പനെയും ഇഡി കാഞ്ഞ രാത്രി അറസ്റ്റ് ചെയ്തിരിക്കുന്നത്. ശിവശങ്കറിന്റെയും സന്തോഷ്‌ ഈപ്പന്റെയും അറസ്റ്റ് സംസ്ഥാന സര്‍ക്കാരിന്റെ അലോസരപ്പെടുത്തുന്ന തിനിടെ, നിര്‍ണ്ണായകമായ രണ്ട് നീക്കങ്ങള്‍ കൂടി ഇഡിഭാഗത്ത് നിന്നും ഉണ്ടാകുമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഇഡിയുടെ നിര്‍ണ്ണായക നീക്കങ്ങള്‍ ആണ് ലൈഫ് മിഷന്‍ സ്വര്‍ണ്ണക്കടത്ത് കേസുകളില്‍ മുഖ്യമന്ത്രി മൗനത്തിനു ആധാരമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ലൈഫ് മിഷന്‍ അഴിമതിയില്‍ മുഖ്യമന്തിയുടെ ഓഫീസിലേക്കാണ് ഇഡി അന്വേഷണം എത്തിക്കഴിഞ്ഞു. ഇത് സര്‍ക്കാറിന്റെ ഉന്നതരുടെ ഉറക്കം കെടുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസിനെ ഇഡി വിളിച്ചു വരുത്തിയിരിക്കുകയാണ്. യു.വി.ജോസും അറസ്റ്റിലാകും എന്ന സൂചനയുണ്ട്. ലൈഫ് മിഷന്‍ സിഇഒ എന്ന നിലയില്‍ യു.വി.ജോസിനു സംഭവങ്ങളിൽ നിര്‍ണ്ണായക പങ്കുണ്ട്. ജോസ് അഴിമതി നടത്തിയില്ലെങ്കിലും ലൈഫ് മിഷന്‍ സിഇഒ എന്ന രീതിയില്‍ അറസ്റ്റ് ഉണ്ടാകും എന്ന സൂചനയാണ് ലഭിക്കുന്നത്. കേസില്‍ ശിവശങ്കറിന്റെ പങ്ക് വെളിപ്പെടുത്താന്‍ കഴിയുന്ന ഒരാള്‍ യു.വി.ജോസാണ്. അതുകൊണ്ടാണ് ജോസിനെ തുടര്‍ചോദ്യം ചെയ്യലിന്നു വിധേയമാക്കേണ്ടതായുണ്ട്.

ആദായവകുപ്പിന്റെ അന്വേഷങ്ങളും ഇഡിയുടെ തുടര്‍ നീക്കങ്ങളും ഒരേ സമയത്ത് സമാന്തരമായി നടക്കുകയാണ്. ലൈഫ് മിഷന്‍ കേസില്‍ ഇഡി പിടിമുറുക്കുന്നതിനിടെയാണ് മുഖ്യമന്ത്രിയുമായി അടുപ്പം പുലര്‍ത്തുന്ന ഫാരിസ് അബൂബക്കറിന്റെ സ്ഥാപനങ്ങളിലും വസതിയിലും ആദായനികുതി വകുപ്പ് പരക്കെ റെയിഡ് നടത്തി വിവരങ്ങൾ ശേഖരിച്ചിരിക്കുന്നത്. കോടികളുടെ കള്ളപ്പണമാണ് ഫാരിസിന്റെ ഇടപാടുകള്‍ക്ക് പിന്നിലെന്ന സൂചനകള്‍ കേന്ദ്ര ആദായനികുതി വകുപ്പിന് ലഭിച്ചിട്ടുണ്ട്. ഫാരിസിനോട് എത്രയും വേഗം റിപ്പോര്‍ട്ട് ചെയ്യാന്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത് ഈ സാഹചര്യത്തിലാണ്.

ഫാരിസിന്റെ ഇടപാടുകളില്‍ ഭീമമായ കള്ളപ്പണം ഉണ്ടെന്ന സൂചന ലഭിച്ചതോടെ ഇഡിയും ഫാരിസിന്റെ ഇടപാടുകളെക്കുറിച്ച് മറ്റൊരു വശത്ത് അന്വേഷണം തുടങ്ങിക്കഴിഞ്ഞു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ആദായനികുതി വകുപ്പിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ക്കായി ഇഡി ആദായനികുതി വകുപ്പിനെ സമീപിക്കുന്നുണ്ട്. ഫാരിസിനു മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുമായി ഉള്ള ഉറ്റ ബന്ധം തന്നെയാണ് ലൈഫ് മിഷന്‍ ഇടപാടുകൾ അടക്കം, ഫാരിസിന്റെ നേര്‍ക്കുള്ള ആദായനികുതി വകുപ്പിന്റെ റെയിഡും ലൈഫ് മിഷന്‍ അന്വേഷണവുമെല്ലാം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. സംഭവങ്ങളിൽ സംസ്ഥാന സർക്കാരും സി പി എമ്മും വലിയ പ്രതിരോധത്തിലാണ്.

സന്തോഷ്‌ ഈപ്പനിലും യു.വി.ജോസിലും ശിവശങ്കറിലും കേസ് ഒതുങ്ങി തീരില്ലെന്ന വസ്തുത സര്‍ക്കാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനാൽ ഇഡി നീക്കങ്ങള്‍ സര്‍ക്കാരിനെ തീർത്തും അസ്വസ്ഥതയുണ്ടാക്കുന്നു. സന്തോഷ്‌ ഈപ്പന്റെ അറസ്റ്റ് ഉണ്ടായതോടെ അടുത്ത അറസ്റ്റ് ആരെന്ന ചോദ്യമാണുള്ളത്. യു.വി.ജോസ് ഇഡിയ്ക്ക് മുന്നിലാണ്. അടുത്തത് സി.എം.രവീന്ദ്രനാണോ എന്ന് സര്‍ക്കാര്‍ ഭയക്കുന്നു. ഇപ്പോള്‍ അറസ്റ്റിലുള്ള ശിവശങ്കര്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണ്. സി.എം.രവീന്ദ്രൻ അറസ്റ്റിലാവുകയാണെങ്കിൽ കാര്യങ്ങൾ പിടിവിടുമെന്ന ഭയത്തിലാണ് സർക്കാർ.

സന്തോഷ്‌ ഈപ്പന്‍ റെഡ് ക്രസന്റ് വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി ഏറ്റെടുത്ത യൂണിടാക്കിന്റെ എംഡിയാണെന്നും, ശിവശങ്കര്‍ വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥനാണെന്നും പറഞ്ഞു തടിയൂരാം. രവീന്ദ്രന്റെ അറസ്റ്റ് വന്നാല്‍ ഇതേ രീതിയില്‍ ഒഴിവ് കഴിവ് പറയാന്‍ കഴിയില്ല. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയാണ് സി.എം.രവീന്ദ്രന്‍. മുഖ്യന്റെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനാണ്. രവീന്ദ്രന് പുറമെ ഇ ഡി ലക്ഷ്യമിടുന്ന പ്രമുഖൻ ആരെന്ന ചോദ്യമാണ്? രാഷ്ട്രീയ കേരളത്തിൽ ഇപ്പോൾ മുഖ്യ ചർച്ച വിഷയം.

കോഴയിടപാടിൽ, ലൈഫ് മിഷന് റെഡ് ക്രസന്റ് പണം നല്‍കിയപ്പോള്‍ പദ്ധതി തുടങ്ങും മുന്‍പ് തന്നെ ഈ പണം പിന്‍വലിച്ച് കമ്മീഷന്‍ നല്‍കുകയാണ് സന്തോഷ് ഈപ്പന്‍ ചെയ്തിരിക്കുന്നത്. സ്വപ്നയുടെ ബാങ്ക് ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടിയ്ക്കടുത്ത തുകയും നാല് ഐഫോണുകള്‍ വാങ്ങി നല്‍കിയതുമെല്ലാം ഈ തുകയില്‍ നിന്നാണ്. ഇതെല്ലാം ശിവശങ്കറിന്റെ നിര്‍ദ്ദേശമനുസരിച്ചാണ്. എല്ലാ സഹായവും സന്തോഷ്‌ ഈപ്പന് നല്‍കണമെന്ന് ശിവശങ്കര്‍ പറഞ്ഞതായി ലൈഫ് മിഷന്‍ സിഇഒ ആയിരുന്ന യു.വി.ജോസും മൊഴി നല്‍കിയിരുന്നു.

ലൈഫ് മിഷന്‍ കേസിൽ ശക്തമായ തെളിവുകള്‍ ആണ് ഇപ്പോൾ ഇ ഡി യുടെ കൈവശമുള്ളത്. ഇ ഡി യുടെ അറസ്റ്റുകൾ തുടരുന്നതോടെ ഡൽഹി മദ്യ നയാ ഇടപാടിനേക്കാൾ വളരെ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ ഉണ്ടണ്ടാക്കുന്നതാവും ലൈഫ് മിഷൻ കോഴ ഇടപാടെന്ന സൂചനകളാണ് ഏറ്റവും ഒടുവിൽ പുറത്ത് വന്നിരിക്കുന്നത്. അന്വേഷണം നീളുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെന്നതാണ് ഇതിലും ശ്രദ്ധേയം.