Home kerala രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

രക്തസാക്ഷി ഫണ്ടിൽ നിന്നും കൈയ്യിട്ടുവാരി, സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി

തിരുവനന്തപുരം : സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗത്തെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയ സംഭവത്തിൽ ആണ് നടപടി. ഏരിയ കമ്മിറ്റി അംഗമായിരുന്ന ടി. രവീന്ദ്രൻ നായരെയാണ് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്തത്. ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്ന വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനെന്ന പേരിൽ പിരിച്ച രക്തസാക്ഷി ഫണ്ടിലാണ് തിരിമറി നടത്തിയത്.

5 ലക്ഷം രൂപ ഫണ്ടിൽ നിന്ന് മറ്റൊരു അക്കൗണ്ടിലേക്ക് രവീന്ദ്രൻ വകമാറ്റിയതായി പാർട്ടി കണ്ടെത്തി. ഇതേത്തുടർന്ന് ഇയാളെ മറ്റ് ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്ത് പ്രാഥമിക അംഗത്വം മാത്രം നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു.

ഇയാളുടെ പേരിലുള്ള അക്കൗണ്ടിലേക്കായിരുന്നു ഫണ്ട് സമാഹരിച്ചത്. ഇതിൽ 11 ലക്ഷം രൂപയോളം മാത്രമാണ് കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബത്തിന് കൈമാറിയത്. ബാക്കിയുള്ള തുക ഇയാൾ വകമാറ്റിയെന്നാണ് ലോക്കൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയത്.