ഒരു ചാവേർ ഭീകരനെ PFI വാർത്തെടുക്കുന്ന ഭയാനകമായ ചരിത്രമിതാ, ഭാര്യയെ ഉപേക്ഷിക്കുന്ന PFIകാരേയും കാത്ത് സ്വർഗത്തിൽ അതീവ സുന്ദരികൾ

നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ട്, കില്ലർ സ്ക്വാഡിനെയും ചാവേർ സംഘങ്ങളേയും തയ്യാറാക്കുന്ന രീതി എൻ ഐ എക്ക് മുന്നിൽ അറസ്റ്റിലായവർ വിവരിച്ചത് ഔദ്യോഗികമായി ഇപ്പോൾ പുറത്ത് വന്നു. റിക്രൂട്ട്മെന്റിന്റെ ഭയാനകമായ പൂർണ്ണമായ വിവരങ്ങൾ ഉൾപ്പെട്ട ഈ വർത്തയോടൊപ്പമുള്ള വീഡിയോ നമ്മുടെ പൗരന്മാർ അവസാനം വരെ കേൾക്കണം. എൻ ഐ എ തന്നെയാണ്‌ അറസ്റ്റിലായവരിൽ നിന്നും കിട്ടിയ മൊഴി പുറത്ത് വിട്ടിരിക്കുന്നത്.

ഇതെല്ലാം എൻ ഐ എക്ക് വെളിപ്പെടുത്തിയ ഭീകരൻ അഡ്വ.മുഹമ്മദ് യൂസഫ് മലയാളിയായ സിദ്ദിഖ് കാപ്പന്റെ സുഹൃത്താണ്‌ എന്നും വ്യക്തമാക്കുന്നു. സിദ്ദിഖ് കാപ്പന്റെ മതേതര ഇന്റർവ്യൂ എടുക്കാൻ ക്യൂ നില്ക്കുന്ന ജിഹാദി മാധ്യമങ്ങളും ജിഹാദി ബ്ളോഗർമാരും ഒക്കെ കൂടുതൽ പണി കിട്ടാതിരിക്കാൻ ഇതൊന്നു മനസിലാക്കുന്നതിനൊപ്പം ഇതോടൊപ്പമുള്ള വീഡിയോ ഒന്ന് കാണണം.

ആദ്യമായി ജിഹാദ് ചെയ്യാൻ വരുന്ന ആളേ കമാന്റർമാർ വന്ന് ഇന്റർവ്യൂ ചെയ്ത് തൃപ്‌തിപ്പെട്ടാൽ, പുതിയ റിക്രൂട്മെന്റ് സ്ഥലത്തേക്ക് കൊണ്ടുപോകും. PFI സൈദ്ധാന്തികർ ഇവിടെ ക്ളാസുകൾ എടുക്കലാണ്‌ ആദ്യം ചെയ്യുന്നത്. പോരാളികളിലേക്ക് മാനസീകമായ ജിഹാദിനുള്ള ഉർജ്ജം കയറ്റുകയാണ്‌ ഈ ക്ളാസുകളിൽ. ഇത് കഴിഞ്ഞാൽ പോപ്പുലർ ഫ്രണ്ട് ജിഹാദികളേ പിന്നീട് ഇന്ത്യൻ സർക്കാരിനെതിരായ പ്രചരണങ്ങളും നീക്കങ്ങളും പഠിപ്പിക്കലാണ്‌. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ, ജിഹാദി പ്രത്യയശാസ്ത്രത്തെ എതിർക്കുന്ന മറ്റെല്ലാ ഗ്രൂപ്പുകൾക്കും എതിരെ വർഗീയ വിദ്വേഷ പ്രസംഗങ്ങൾ നടത്തി അവരെ പ്രകോപിപ്പിക്കും.

ശാന്തമായ സമൂഹത്തിൽ ജിഹാദിനു ബുദ്ധിമുട്ടാണ്‌ എന്നും അതിനാൽ എതിരാളികളായ ആർ എസ് എസ്, ക്രിസ്ത്യൻ ഗ്രൂപ്പുകൾ ഹിന്ദു സംഘടനകൾ എന്നിവയെ പരമാവധി പ്രകോപിപ്പിക്കണം. ഇത്തരത്തിൽ പോപ്പുലർ ഫ്രണ്ടിനെ എതിർക്കുന്ന ആർ എസ് എസ്- സംഘപരിവാറുകാർ പ്രകോപിതരാകുമ്പോൾ മുസ്ളീം യുവാക്കളിൽ അരക്ഷിതാവസ്ഥയും പ്രതിഷേധവും ഉണ്ടാകും. തുടർന്ന് ഇന്ത്യൻ സർക്കാരിനെയും അമുസ്‌ലിം സമുദായങ്ങളിലെ ജനങ്ങളെയും മോശമായി ചിത്രീകരിക്കാൻ വൻ പ്രചാരണം സോഷ്യൽ മീഡിയ ഓൺലൈൻ സംവിധാനം, പുസ്തകങ്ങൾ എഴുതുക, പ്രസംഗം അങ്ങിനെ ഒക്കെ നടത്തണം.

വിവിധ രീതിയിലും ശൈലിയിലും മത കലാപങ്ങളും വലിയ തോതിൽ സ്ഫോടങ്ങളും തീവയ്പ്പും അമുസ്ളീം ആയവർക്കെതിരേ ചെയ്യണം. അപ്പോൾ മുസ്ളീങ്ങൾക്കെതിരെ വലിയ തിരിച്ചടി ആർ എസ് എസ് അങ്ങിനെ ഉള്ള ഗ്രൂപ്പുകൾ നടത്തും. വർഗീയ കലാപങ്ങൾ, ബാബറി മസ്ജിദ് തകർത്ത പ്രതിഷേധം എല്ലാം നടപ്പിലാക്കണം എന്നും നിർദ്ദേശങ്ങൾ നല്കും എന്നും എൻ ഐ എ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു.

ഇതോടെ ഒരു ചാവേറും കില്ലറും ആകേണ്ടതിന്റെ 2 ഘട്ടങ്ങൾ കഴിഞ്ഞു. ഈ രണ്ടാം ഘട്ടത്തിൽ മികച്ച രിതിയിൽ ജിഹാദ് നടത്തി അതിലെ മിടുക്കന്മാരേയും മിടുക്കികളേയും മൂന്നാം ഘട്ട ക്ളാസുകളിലേക്ക് പ്രവേശിപ്പിക്കും. ആദ്യ രണ്ട് ക്ലാസുകളിൽ പങ്കെടുക്കുകയും അവർക്ക് നൽകിയ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നവർക്കാണ് ഈ ഘട്ടത്തിൽ മുൻ ഗണന ഉണ്ടാവുക.

ഈ കാലയളവിൽ, സംഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് അവരെ പഠിപ്പിക്കുന്നു. ഇത് ശരിയത്ത് നിയമത്തിന് കീഴിലുള്ള ഒരു ശൂറ കൗൺസിൽ പോലെയാണ് ഈ മൂന്നാം ഘട്ടം പ്രവർത്തിക്കുന്നത്. സംഘടനയോടും അതിന്റെ നേതാക്കളോടും വിശ്വസ്തരായിരിക്കാൻ അവരോട് ആവശ്യപ്പെടുന്നു. മരണാനന്തരം അവർക്ക് സ്വർഗത്തിൽ പ്രവേശനം ലഭിക്കുന്നതിനായി കുടുംബവും സ്വന്തം ജീവിതവും ഉൾപ്പെടെ എല്ലാം സംഘടനയ്‌ക്കായി ത്യജിക്കാൻ തയ്യാറാകണമെന്നും അവരോട് ആവശ്യപ്പെടുന്നു. ഭൂമിയിൽ ഭാര്യമാരേ ജിഹാദിനായി ത്യജിക്കുന്നവർക്ക് അവർ ഏത് പ്രായത്തിൽ മരിച്ചാലും നിരവധി ഭാര്യമാരേ സ്വർഗത്തിൽ കിട്ടും എന്നും ഉറപ്പ് പറഞ്ഞ് ധരിപ്പിക്കുന്നു.

പോപ്പുലർ ഫ്രണ്ടിനായി കുടുംബം, ജീവൻ എന്നിവ എല്ലാം ഉപേക്ഷിക്കാൻ തയ്യാറാകുന്ന ബയാത്ത് എന്ന സത്യപ്രതിജ്ഞ ചെയ്യിക്കുന്നു. ഇത്തരത്തിൽ സത്യം ചെയ്യുന്ന ഓരോ ജിഹാദിയും ചാവേർ ആകാനും ജിഹാദ് ചെയ്ത് മരിക്കാനും സമ്മതം അറിയിക്കുകയാണ്‌. ജിഹാദിലൂടെ മരണം ഒരു ഭാഗ്യമായും സ്വർഗത്തിലേ ഏറ്റവും നല്ല വാസവും കിട്ടും എന്നും ഇവർ വിശ്വസിക്കുന്നു. ചാവേറാകാനും കില്ലർ ആകാനും സത്യപ്രതിജ്ഞ ചെയ്യുന്നതിനും ഉണ്ട് പ്രത്യേകതകൾ. ചെയർമാന്റെയോ അദ്ദേഹത്തിന്റെ പ്രതിനിധിയുടെയോ കൈപിടിച്ചാണ് ‘ബയാത്ത്’ എന്ന പേരിൽ സത്യപ്രതിജ്ഞ ചെയ്യുന്നത്.

കേഡർമാരെ വാം-അപ്പ്, സ്‌ട്രെച്ചിംഗ് വ്യായാമങ്ങൾ, യോഗാ പോസുകൾ, സ്വയം പ്രതിരോധത്തിനായി വിവിധ തരത്തിലുള്ള കിക്കുകളും പഞ്ചുകളും എന്നിവയെക്കുറിച്ച് പഠിപ്പിച്ചിരുന്നതായും യൂസഫ് തന്റെ മൊഴിയിൽ പറഞ്ഞു.എളുപ്പത്തിൽ ഉപയോഗിക്കാവുന്ന വടി, കത്തി, അരിവാൾ തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് എങ്ങിനെ ആക്രമിക്കാം എന്നും പഠിപ്പിക്കും. ഒരു മനുഷ്യന്റെ ഏറ്റവും ദുർബലമായ ഭാഗം ഏതെന്നും എവിടെയാണ്‌ വെട്ടുകയും കുത്തുകയും ചെയ്യേണ്ടത് എന്നും പഠിപ്പിക്കും.ദുർബലമായ ശരീരഭാഗങ്ങൾ ആക്രമിച്ച് കൊല്ലാൻ പരിശീലനം നല്കും.ഈ വെട്ട് കുത്ത് രീതികൾ പരിശീലന കോഴ്‌സ് അഞ്ച് ദിവസത്തേക്ക് തുടരും.

അതേസമയം അഡ്വാൻസ്-ലെവൽ പരിശീലനം ആറ് മാസം മുതൽ ഒരു വർഷം വരെ ഉണ്ടാകും.കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ പിഎഫ്ഐ കേഡർമാരെ പിഎഫ്ഐയുടെ ഹിറ്റ് സ്ക്വാഡുകളിലോ സർവീസ് ടീമുകളിലോ ഉൾപ്പെടുത്തിയിട്ടു ണ്ടെന്നും യൂസഫ് പറഞ്ഞു. പിഎഫ്ഐയുടെ പ്രവർത്തനങ്ങളെ എതിർക്കുന്ന മറ്റ് സംഘടനകളുടെ പ്രാദേശിക ഏരിയാ നേതാക്കളെ തിരിച്ചറിയാനും ലക്ഷ്യമിടാനും PFIയുടെ സർവീസ് ടീമിലെ അംഗങ്ങളെ ചുമതലപ്പെടുത്തും. അവരെയായിരിക്കും ആദ്യം കൊലപ്പെടുത്തുക.

വ്യക്തികളുടെ കൊലപാതകങ്ങൾ നടത്താൻ ആയുധങ്ങൾ വാങ്ങുന്നതിനും ആവശ്യമായ ധനസഹായം എൻഇസി അംഗങ്ങൾ പണമായും ബാങ്ക് കൈമാറ്റമായും നല്കും എന്നും കുറ്റപത്രത്തിൽ പറയുന്നു. വാൾ മഴു, സ്റ്റീൽ കത്തികൾ, തോക്ക് സ്ഫോക വസ്തുക്കൾ എന്നിവയാണ്‌ ബെയ്സ് മോഡൽ ആയുധങ്ങൾ, ഉന്നത ലെവലിൽ ആണ്‌ തോക്കുകൾ ഉണ്ടാവുക. 2025 ആകുമ്പോൾ ബേസ് ലവലിലും തോക്കുകൾ എത്തിക്കാൻ പദ്ധതി ഇട്ടിരുന്നു.

അറസ്റ്റിലായവരിൽ ഒരാളായ മുഹമ്മദ് യൂസഫ് ഈ മൊഴികൾ മജിസ്ട്രേട്ടിനു മുമ്പാകെ വെളിപ്പെടുത്തുകയും റെക്കോഡ് ചെയ്യുകയും ഉണ്ടായിട്ടുണ്ട്. പിഎഫ്ഐയിൽ ദേശീയ ഓപ്പറേഷനുകൾക്കും കലാപങ്ങൾക്കും തീരുമാനമെടുക്കുന്നത് ദേശീയ എക്സിക്യൂട്ടീവ് കൗൺസിലാണെന്ന് യൂസഫ് പറഞ്ഞു. മുസ്‌ലിം സമുദായത്തിന്റെ സ്വാതന്ത്ര്യം, നീതി, സുരക്ഷ എന്നീ ലക്ഷ്യങ്ങൾ നേടിയെടുക്കാൻ ആണ്‌ ഇത്തരത്തിൽ ജിഹാദ് ചെയ്യുന്നത് എന്നും ഭീകരനായ അഭിഭാഷകൻ മുഹമ്മദ് യൂസഫ് പറഞ്ഞു. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ അട്ടിമറിച്ച് ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്നതാണ്‌ പോപ്പുലർ ഫ്രണ്ടിന്റെ ലക്ഷ്യം എന്നും മുഹമദ് യൂസഫ് പറഞ്ഞു.

ഒരിക്കൽ ഇന്ത്യൻ സർക്കാരിനെ അട്ടിമറിച്ചാൽ ഭൂരിപക്ഷമായ ഹിന്ദുക്കളുടെ മേൽ പട്ടാളത്തേയും പോലീസിനെയും ഉപയോഗിച്ച് അധികാരം സ്ഥാപിക്കാം. രാജ്യ വ്യാപകമായി ഏതാനും വർഷങ്ങളോ പതിറ്റാണ്ടുകളോ കലാപങ്ങളും കൂട്ട മരണവും ഉണ്ടാകും. ഇതിനായി പാക്കിസ്ഥാനും ചൈനയും സഹായിക്കുകയും ചെയ്യും. ഇന്ത്യയുടെ ചൈനയും പാക്കിസ്ഥാനും ആഗ്രഹിക്കുന്ന ഭാഗങ്ങൾ അവർക്ക് നല്കി അതിർത്തിയിൽ സമാധാനം നിലനിർത്തുകയും ജിഹാദിൽ ഈ രാജ്യങ്ങളേ പങ്കെടുപ്പിക്കാൻ കാരണം ആവുകയും ചെയ്യും.

ഇന്ത്യയെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുന്നതിന് പകരം ശരീഅത്ത് അധിഷ്ഠിത സാമൂഹിക ക്രമം സ്ഥാപിക്കുക എന്നതാണ് പിഎഫ്ഐയുടെ യഥാർത്ഥ ലക്ഷ്യമെന്നും അഡ്വക്കേറ്റ് യൂസഫ് പറഞ്ഞു. ഭരണഘടന അപ്പാടേ മാറ്റി വയ്ക്കും. അവിടെ ശരിയത്ത് രീതിയിൽ ശിക്ഷയും കോടതിയും വരും. മറ്റ് മതക്കാരും ശരിയത്തിനു കീഴിൽ വരും എന്നും പ്രതി കുറ്റ സമ്മതം നടത്തി. PFI കോച്ചിങ്ങ് സെന്ററുകൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ ഉണ്ട് എന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

കേരളത്തിൽ കോളേജ് പ്രൊഫസർ ടി ജെ ജോസഫിന്റെ കൈവെട്ട് (2010), തമിഴ്നാട്ടിൽ ഹിന്ദു മുന്നണി പ്രവർത്തകൻ ശശികുമാറിന്റെ കൊലപാതകം (2016), ബെംഗളൂരുവിൽ ആർഎസ്എസ് നേതാവ് രുദ്രേഷിന്റെ കൊലപാതകം (2016), തമിഴ്നാട്ടിലെ രാമലിംഗം വധക്കേസ് (2019), കേരളത്തിൽ ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്ത് വധം (2021). ആർഎസ്എസ് ഭാരവാഹി ശ്രീനിവാസൻ വധം (2022), അതേ വർഷം കർണാടകയിൽ ആർഎസ്എസ് അംഗം പ്രവീൺ നെട്ടറുവധം എന്നിവ പിഎഫ്ഐ പ്രവർത്തകർ ചെയ്ത കുറ്റകൃത്യങ്ങളിൽ ചിലതാണെന്നും കുറ്റപത്രത്തിൽ പറഞ്ഞിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ട് നിരോധനത്തിനു മുന്നോടിയായി എൻഐഎ നടത്തിയ റെയ്ഡിൽ പിടിയിലായ യൂസഫ് തിഹാർ ജയിലിലാണ്. ഡൽഹി കലാപ കേസുകളിലെ പ്രതികൾക്ക് നിയമ സഹായം ചെയ്യാനായി നിയോഗിച്ച ടീം അംഗങ്ങൾ ആയിരുന്നു ഈ യൂസഫും സിദ്ദിഖ് കാപ്പനും എന്നും എൻ ഐ എ പറയുന്നു.യൂസഫ് സാഹിബ് ഓഫിസിലുണ്ടെന്നും മറ്റു കാര്യങ്ങൾ കോയ സാഹിബ് പറയുമല്ലോ എന്നും കാപ്പൻ കോയയോടു പറയുന്ന വാട്സാപ് ചാറ്റ് കാപ്പൻ്റെ കുറ്റപത്രത്തിലെ രേഖയാണ്.എൻസി എച്ച് ആർ ഒ കോ ഓർഡിനേറ്ററായിരുന്ന റെനി ഐലിനെ മാറ്റിയ ശേഷമാണ് സിദ്ദിഖ് കാപ്പനെ എൻ സി എച്ച് ആർ ഒ ഓഫിസിൽ നിയമിച്ചത്.

റെനി ഐ ലിനു നൽകിയിരുന്നതിൻ്റെ ഇരട്ടി തുക കാപ്പനു പ്രതിമാസം നൽകി. താമസ സൗകര്യവും വേതനവും നഷ്ടപ്പെട്ട റെനി ഐ ലിൻ ഇതിൽ ക്ഷുഭിതനായിരുന്നു. കാപ്പൻ്റെ തീവ്രവാദ പ്രവർത്തനങ്ങളെ കുറിച്ച് ഡൽഹിയിലെ അന്വേഷണ ഏജൻസികൾക്കും വിവരങ്ങൾ ചോർത്തിയത് റെനിയാണെന്ന് ആരോപണമുണ്ട്.

സിദ്ദിഖ് കാപ്പൻ അറസ്റ്റിലായതിനു ശേഷം റെനി ഐ ലിനെ പി.കോയ എൻ.സി.എച്ച്.ആർ.ഒയിൽ തിരിച്ചെടുത്തു. കാപ്പൻ താമസിച്ചിരുന്ന ഡൽഹിയിലെ എൻസി എച്ച് ആർ ഒ ഓഫിസ് യു പി പൊലീസ് സീൽ ചെയ്തതിനാൽ കോഴിക്കോട്ടെ ഓഫിസിലേക്കാണ് റെനിയെ നിയമിച്ചത്. സിദ്ദിഖ് കാപ്പൻ്റെ മോചനത്തിനായി രൂപീകരിച്ച കാപ്പൻ സോളിഡാരിറ്റി കമ്മിറ്റി യോഗങ്ങളിലും റെനി സ്ഥിരം പ്രസംഗകനായെന്നതാണ് രസകരം. മലയാളികളുടെ കൈ പത്തിയെത്താത്ത ഒരു തീവ്രവാദവും ഇന്ത്യയിൽ ഇല്ലെന്നും ഇതോടെ വ്യക്തമാകുന്നു.