രണ്ട് കോടിയുടെ സ്വത്തും പെന്‍ഷനും തട്ടിയെടുത്തു, ഭൂമി തട്ടിയെടുത്തത് വിറ്റു തരാമെന്ന് പറഞ്ഞ്

തൃശൂര്‍. ബുദ്ധിവൈകല്യമുള്ള വൃദ്ധയുടെയും മകന്റെയും സ്വത്ത് ഗുരുപ്രസാദം ചാരിറ്റബിള്‍ ട്രസ്റ്റ് തട്ടിയെടുത്തതായി പരാതി. തൃശൂര്‍ ഒല്ലൂരിലാണ് സംഭവം ഇവരുടെ രണ്ട് കോടി രൂപ വരുന്ന സ്വത്തുക്കള്‍ ട്രസ്റ്റ് തട്ടിയെടുത്തതായി ഇവര്‍ പറയുന്നു. പരാതിക്കാരിയുടെ ഭര്‍ത്താന് ജില്ലാ ജഡ്ജിയായിരുന്നു. അദ്ദേഹം മരിച്ചതിന് ശേഷമായിരുന്നു ട്രസ്റ്റ് ഇവരെ പറ്റിക്കാന്‍ എത്തിയത്. ഭര്‍ത്താവിന്റെ പെന്‍ഷന്‍ 65000 രൂപയും സ്വത്തുക്കളും ഇവര്‍ തട്ടിയെടുത്തു.

അച്ഛന്‍ മരിച്ചതിന് ശേഷമാണ് തങ്ങളെ അവര്‍ പറ്റിച്ചതെന്ന് പരാതിക്കാരിയുടെ മകന്‍ സുബിന്‍ ദാസ് പറയുന്നു. ജിതേഷ്, പ്രവീണ്‍, ഹരി, മിനി, സുരേഷ് എന്നിവര്‍ ചേര്‍ന്നാണ് തങ്ങളുടെ സ്വത്തുക്കള്‍ തട്ടിയെടുത്തതെന്ന് ഇവര്‍ പറയുന്നു. സുരേഷാണ് ട്രസ്റ്റിന്റെ ചെയര്‍മാന്‍ എന്നും മിനിയാണ് ആശ്രമത്തിന്റെ നടത്തിപ്പുകാരിയെന്നും സുബിന്‍ പറയുന്നു. സ്വത്ത് എഴുതിവാങ്ങിയ ശേഷം ആശ്രമത്തില്‍ എത്തിക്കുകയും അമ്മയെ മാനസ്സികമായും ശാരിരികമായും അവര്‍ പീഡിപ്പിച്ചുവെന്ന് മകന്‍ പറയുന്നു.

കടം ഉള്ളത് കൊണ്ടാണ് ആശ്രമത്തിലേക്ക് പോയത്. കടം വീട്ടാന്‍ സ്ഥലം വിറ്റ് തരാം എന്ന് പറഞ്ഞാണ് സ്വത്തുക്കള്‍ എഴുതിവാങ്ങിയതെന്ന് മകന്‍ പറയുന്നു. മിനിയും സുരേഷുമാണ് തന്നെ ആശ്രമത്തില്‍ വെച്ച് ഉപദ്രവിച്ചതെന്ന് പരാതിക്കാരി പറയുന്നു. അമ്മ ഒരു ദിവസം ആശ്രമത്തില്‍ നിന്നും രക്ഷപ്പെട്ടുപോന്നു. തുടര്‍ന്ന് അവര്‍ എത്തി പിടിച്ചുകൊണ്ട് പോകുകയും അമ്മയെ തല്ലുകയുമായിരുന്നു.