20 കോടിയുടെ മണി ചെയിൻ തട്ടിപ്പ് കൊച്ചിയിൽ

മണി ചെയിൻ തട്ടിപ്പുകൾ കേരളത്തിൽ വ്യാപകമാകുന്നു. മൾട്ടിലെവൽ മാർക്കറ്റിങ് കമ്പനിയുടെ പേരിൽ 20 കോടിയുടെ തട്ടിപ്പ് കൊച്ചിയിൽ നടന്നതായി പരാതി. ബിസയർ മാർക്കറ്റിങ് മണി ചെയിൻ തട്ടിപ്പു കേസ് പ്രതി അനീഷ് മേനോന്റെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്ന് പരാതിക്കാര്‍ ആരോപിക്കുന്നു. ഇവോ ഗ്ലോബലെന്ന പുതിയ കമ്പനിയുടെ പേരിലാണ് വ്യാപക തട്ടിപ്പ്.

പൊതുപ്രവർത്തകനും കലൂർ സ്വദേശിയുമായ ജോജോ ജോസഫാണ് പരാതി നൽകിയിരിക്കുന്നത്. രാത്രി തുടങ്ങി പുലർച്ചെവരെ മീറ്റിംഗുകള്‍ നടക്കും ഇവിടെവെച്ചാണ് യുവാക്കളെ വലയിലാക്കുന്ന മോട്ടിവേഷൻ ക്ലാസുകൾ നടക്കുക. വിലകൂടിയ കാറുകളിൽ വരുന്ന തട്ടിപ്പുകാർ, തങ്ങൾ മൾട്ടിലെവൽ മാർക്കറ്റിങ് നടത്തിയാണ് ഈ കാറും മറ്റും വാങ്ങിയതെന്നു കൂടി വ്യക്തമാക്കുന്നതോടെ യുവാക്കൾ ചതിയിൽ വേഗം വീഴും. പണം നിക്ഷേപിച്ചാൽ കുറഞ്ഞസമയംകൊണ്ട് കോടികൾ സമ്പാദിക്കാമെന്നാണ് തട്ടിപ്പുകാർ നൽകുന്ന വാഗ്ദാനം.

ആദ്യ ഘട്ടത്തിൽ കിട്ടിയ പണം കൊണ്ട് അത്യാഢംബര ബെൻസ്, ജ്വഗാർ കാറുകൾ ഒക്കെ വാങ്ങി മറ്റൊള്ളവരിൽ കൗതുകം ജനിപ്പിക്കുന്ന രീതി ആയിരുന്നു തട്ടിപ്പ് സംഘം നേതാവ് അനീഷ് മേനോന്റെ രീതി. തറ്റെ കാറുകൾ ചൂണ്ടി കാട്ടി നിങ്ങൾക്കും ഇങ്ങിനെ ആകാം എന്ന് യുവാക്കളേ മോഹ വലയത്തിൽ ആക്കുകയായിരുന്നു. തന്റെ സഹോദരിയുടെ കല്യാണത്തിനു ഒരു കാറിനായി വിഷമിച്ച അവസ്ഥയും തന്റെ കല്യാണത്തിനു 5 ആഢംബരക്കാറിൽ ഏതിൽ കയറണം എന്നറിയാതെ പണം ഉണ്ടാക്കിയ കാര്യവും ഇയാൾ പങ്കുവയ്ക്കുന്ന വീഡിയോകൾ ഉണ്ട്.