കോട്ടയത്ത് 88 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമ൦; 20 കാരൻ പിടിയിൽ

കോട്ടയം കിടങ്ങൂരിൽ ഒറ്റയ്‌ക്ക് താമസിച്ചിരുന്ന 88 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച 20 കാരൻ പിടിയിൽ. കാഞ്ഞിരക്കാട്ട് പ്രസാദ് വിജയൻ ആണ് പോലീസിന്റെ പിടിയിലായത്. തിങ്കളാഴ്‌ച്ച ഉച്ചയ്‌ക്കാണ് സംഭവം.

വയോധികയുടെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. മക്കൾ വിവാഹ ശേഷം മാറി താമസിക്കുന്നതിനാൽ വീട്ടിൽ ഒറ്റയ്‌ക്കായിരുന്നു വയോധിക. ബലപ്രയോഗത്തിൽ പരിക്കേറ്റ വയോധികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ട പ്രസാദിനെ പോലീസ് സംഘം ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലത്തെത്തിയാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.