2000 രൂപ നോട്ടുകൾ എടുക്കില്ല ! ബീവറേജസും KSRTCയും നിയമ വിരുദ്ധം പൊതുജന ശ്രദ്ധക്ക് ജാഗ്രത!!…

ഇനി മുതൽ 2000 രൂപയുടെ നോട്ടുകൾ എടുക്കില്ല എന്ന ബവ്കോയുടേയും കെ എസ് ആർ ടി സിയുടേയും പേരിലുള്ള അറിയിപ്പുകൾ വരുന്നു. ഇത് ശരിയെങ്കിൽ ഈ 2 സ്ഥാപനങ്ങളും ചെയ്യുന്നത് നിയമ വിരുദ്ധമാണ്‌. ഇത്തരത്തിൽ ഒരു നിലപാട് സ്വീകരിക്കാൻ രാജ്യത്ത് ഒരു സ്ഥാപനങ്ങൾക്കും അധികാരം ഇല്ലെന്നും 2000 രൂപ പൂർണ്ണമായും മൂല്യമുള്ള നോട്ടുകൾ എന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വൻ അറിയിപ്പ് വന്നിട്ടുണ്ട്. റിസർവ് ബാങ്ക് അറിയിപ്പിൽ 2000 രൂപയുടെ നോട്ടുകൾക്ക് പരിപൂർണ്ണ ക്രയ വിക്രയ മൂല്യം ഉണ്ട് എന്ന് വീണ്ടും അറിയിച്ചിരിക്കുന്നു

ഇത്തരം നോട്ടുകൾ നിരസിച്ചാൽ ജനങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങളുടെ പേരിൽ നടപടി ആവശ്യപ്പെടാം. ഉദാഹരണത്തിനു ബീവറേജസിൽ മദ്യം വാങ്ങാൻ ചെന്നിട്ട് 2000 രൂപ നല്കിയാൻ അത് അവിടെ സ്വീകരിക്കില്ലെന്ന് പറയുന്ന ഉദ്യോഗസ്ഥർ നിയമം ലംഘനം ആണ്‌ ചെയ്യുന്നത്. അടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും പോലീസിനെ വിളിച്ച് വരുത്തുകയും സംഭവം റിപോർട്ട് ചെയ്യിക്കുകയും വേണം. പോലീസിനു ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എതിരേ കേസെടുത്തേ പറ്റൂ. റിസർവ് ബാങ്കാണ്‌ രൂപയുടെ മൂല്യം തീരുമാനിക്കുകയും രക്ഷാധികാരിയും. അതിനാൽ തന്നെ റിസർവ് ബാങ്ക് നിർദ്ദേശം ലംഘിക്കുന്നത് ശിക്ഷാർഹമാണ്‌.

ഇത്തരം നോട്ടുകൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരേ പരാതി നല്കുകയും പോലീസ് നടപടി സ്വീകരിക്കേണ്ടതും ആകുന്നു.ആവശ്യമെങ്കിൽ സെപ്തംബർ 30 എന്ന സമയ പരിധി റിസർവ് ബാങ്ക് നീട്ടും. അങ്ങിനെ വന്നാൽ 2000ത്തിന്റെ നോട്ടുകൾ തുടർന്നും ഉപയോഗിക്കാം. എല്ലാ സ്ഥാപനങ്ങളും സംസ്ഥാന സർക്കാരും റിസർവ് ബാങ്ക് നിർദ്ദേശം ആയിരിക്കണം അനുസരിക്കേണ്ടത്.സംസ്ഥാന സർക്കാരിന്റെയോ സംസ്ഥാന സർക്കാർ വകുപ്പുകളുടേയോ നിർദ്ദേശം അല്ല അനുസരിക്കേണ്ടത്. കറൻസി ഉപയോഗത്തിൽ അഭിപ്രായം പറയുവാൻ സംസ്ഥാന സർക്കാർ വകുപ്പുകൾക്കും സംസ്ഥാന സർക്കാരിനും പോലും യാതൊരു അധികാരവും ഇല്ലാതിരിക്കെയാണ്‌ ബവ്കോയുടേയും കെ എസ് ആർ ടി സിയുടേയും പേരിലുള്ള അറിയിപ്പുകൾ വരുന്നത്

നിലവിലെ സമയപരിധിക്ക് ശേഷം ആർക്കെങ്കിലും 2000 രൂപ നോട്ട് ഉണ്ടെങ്കിൽ പോലും അത് കൈമാറ്റത്തിനു സാധുവായ കറൻസി ആയിരിക്കും എന്നും റിസർവ് ബാങ്ക് അറിയിച്ചിട്ടുണ്ട്. അതായത് സെപ്തംബർ 30 നു ശേഷവും 2000ത്തിന്റെ നോട്ടുകൾ ഉപയോഗിച്ച് ജനങ്ങൾക്ക് ക്രയ വിക്രയം നടത്താം. ഇങ്ങിനെ ഇരിക്കെയാണ്‌ കെ എസ് ആർ ടി സിയും ബവ്കോയും 2000ത്തിന്റെ നോട്ടുകൾ എടുക്കില്ലെന്ന് നിയമ വിരുദ്ധമായി പറയുന്നത്.2000 രൂപ നോട്ട് നിരോധവുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധാരണകള്‍ പരത്തുകയാണ് മോദി സര്‍ക്കാരിന് വിരുദ്ധരായ ലോബികള്‍. ഇതിന്‍റെ പേരില്‍ കേരളത്തില്‍ സാധാരണക്കാര്‍ക്കിടയില്‍ പരിഭ്രാന്തി പരത്താനും ശ്രമമുണ്ട്.

കേരളത്തില്‍ തന്നെ ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും തിങ്കളാഴ്ച മുതല്‍ തന്നെ 2000 രൂപ നോട്ട് സ്വീകരിക്കേണ്ടെന്ന തീരുമാനത്തിലാണ്. മെയ് 23 മുതല്‍ സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ടിന് നിയമപ്രാബല്യം (ലീഗല്‍ ടെണ്ടര്‍) ഉണ്ടെന്നിരിക്കെ തിരക്കിട്ട് നോട്ട് സ്വീകരിക്കേണ്ടെന്ന് തീരുമാനിക്കുന്നതിന് പിന്നില്‍ കേന്ദ്രത്തോടുള്ള രാഷ്ട്രീയ പകപോക്കലാണെന്ന് പരക്കെ വിമര്‍ശനമുണ്ട്. കാരണം അതുവഴി പൊതുജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണ് ലക്ഷ്യമെന്നും ആരോപണമുണ്ട്.

ബെവ്കോയ്ക്ക് പിന്നാലെ ‘2000’ നോട്ട് സ്വീകരിക്കേണ്ടെന്ന് കെഎസ്ആർടിസിയും തീരുമാനിച്ചിരിക്കുകയാണ്. . ബിവറേജുകളിൽ ഇനി രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കേണ്ട എന്ന് കഴിഞ്ഞ ദിവസം ബിവറേജസ് കോര്‍പറേഷന്‍ പുറത്തിറക്കിയ സർക്കുലറില്‍ പറയുന്നു. 2000 രൂപയുടെ നോട്ട് പിൻവലിച്ചതിന് പിന്നാലെ നാളെ മുതൽ 2000 രൂപ നോട്ടുകൾ സ്വീകരിക്കില്ലെന്ന് കെഎസ്ആർടിസി. കണ്ടക്ടർമാർക്കും ടിക്കറ്റ് കൗണ്ടർ ജീവനക്കാർക്കും മാനേജ്‌മെന്റ് ഇത് സംബന്ധിച്ച നിർദേശം നൽകിക്കഴിഞ്ഞിരിക്കുകയാണ്. 2000 രൂപ നോട്ട് പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി വിരുദ്ധ പ്രതിപക്ഷപാര്‍ട്ടികള്‍ ശക്തമായ വ്യാജപ്രചാരണവും ഭീതിപരത്തലും നടത്തുകയാണ്.

അതിനിടെ 2000 രൂപ നോട്ട് മാറ്റിയെടുക്കാന‍് ഒട്ടേറെ തടസ്സങ്ങളുണ്ടെന്ന രീതിയില്‍ വ്യാജവാര്‍ത്തകളും ചിലര്‍ പ്രചരിപ്പിക്കുന്നുണ്ട്. 2000 രൂപ നോട്ട് ബാങ്കില്‍ നിന്നും മാറ്റിയെടുക്കാന്‍ ബാങ്ക് സ്ലിപ് വേണം, തിരിച്ചറിയല്‍ രേഖ വേണം എന്നൊക്കെ നൂറുകണക്കിന് നൂലാമാലകള്‍ ഉണ്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ നുണ പ്രചാരണം നടക്കുന്നത്.