പള്ളികൾ അടച്ചപ്പോൾ വീട്ടിൽ പ്രാർഥന, 24 പേർ അറസ്റ്റിൽ

കോട്ടയം: ലോക്ഡൗണിൽ കർശന നീരീക്ഷണമാണ് കേരള പോലീസ് നടത്തുന്നത്. അതിനിടയിൽ ചിലസ്ഥലങ്ങലിൽ ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോർട്ട് ചെയ്യാറുണ്ട്. ലോക്ഡൗൺ ലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലും ലോക്ഡൗൺ ലംഘനത്തിന്റെ പേരിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് തുടരുന്നു. നിരോധനം ലംഘിച്ച് പ്രാർ‍ഥന സംഘടിപ്പിച്ച 24 പേർ ഈരാറ്റുപേട്ടയിൽ അറസ്റ്റിലായി.സ്കൂളിൽ സംഘടിച്ച് പ്രാർഥന നടത്തുകയായിരുന്നു

ഈരാറ്റുപേട്ട നടയ്ക്കല്‍ തന്മയ സ്കൂളിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്കൂൾ പ്രിൻസിപ്പൽ, മാനേജർ എന്നിവരും കസ്റ്റഡിയിലുണ്ട്. ഇവരെ ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. അതേസമയം പത്തനംതിട്ട കുലശേഖരപേട്ടയിൽ നിരോധനാജ്ഞ ലംഘിച്ച് വീട്ടിൽ മത പ്രാർഥന നടത്തിയതിനു 10 പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച പ്രാർഥനയാണെന്നാണ് ഇവരുടെ പ്രാഥമിക വിശദീകരണം.വെള്ളിയാഴ്ച്ചകളിൽ തങ്ങൾ സ്ഥിരമായി നടത്തുന്ന മത ആചാരമാണ്‌ എന്നും വിശ്വാസത്തിന്റെ ഭാഗമാണ്‌ എന്നും പറഞ്ഞിട്ടും പോലീസ് അറസ്റ്റ് ചെയ്ത് കേസാക്കി.