24 കാരൻ, വീട്ടിലെ ഏക മകന്റെ മരണത്തെക്കുറിച്ച് അഷ്റഫ് താമരശേരി

നാല് ചെറുപ്പക്കാരുടെ അകാലമരണത്തെക്കുറിച്ച് പറയുകയാണ് അഷ്റഫ് താമരശേരി. ഏത് സമയത്താണ് ആരെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോവുക എന്ന് ആർക്കും പറയാൻ കഴിയില്ല. എല്ലാം ദൈവ നിശ്ചയം മാത്രം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. ജീവിതം അനാവശ്യ ബാധ്യതകളില്ലാതെ സൽ പ്രവർത്തികളാൽ സമ്പുഷ്ടമാക്കിയാൽ സന്തോഷത്തോടെ വിടപറയണമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

കഴിഞ്ഞ ദിവസം മരണപ്പെട്ട 4 പേരും ചെറുപ്പക്കാരാണ്. ഇതിലൊരാൾ 24 വയസ്സേ ആയിട്ടുള്ളൂ. വീട്ടിലെ ഏക മകൻ. കുടുംബത്തിൻറെ എല്ലാ പ്രതീക്ഷകളും മോഹങ്ങളും പേറി കടൽ കടന്ന ചെറുപ്പക്കാരൻ. ഒഴിവ് സമയത്ത് പ്രിയപ്പെട്ട സുഹൃത്തുക്കളോടൊത്ത് ക്രിക്കറ്റ് കളിക്കാൻ പോയതായിരുന്നു. കളി കഴിഞ്ഞു മടങ്ങവേ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. സുഹൃത്തുക്കളെല്ലാം ചേർന്ന് ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. എത്രയെത്ര ചെറുപ്പങ്ങളാണ് ജീവിത വഴിയിൽ ഇങ്ങിനെ കൊഴിഞ്ഞു പോകുന്നത്. എത്ര പ്രതീക്ഷകളാണ് വിടരുന്നതിന് മുൻപേ വീണുടയുന്നത്.

പ്രിയപ്പെട്ട കുടുംബത്തിനും കൂട്ടുകാർക്കും നോവായി മാറുന്നത്. ഏത് സമയത്താണ് ആരെയാണ് മരണം വന്ന് കൂട്ടിക്കൊണ്ട് പോവുക എന്ന് ആർക്കും പറയാൻ കഴിയില്ല. എല്ലാം ദൈവ നിശ്ചയം മാത്രം. ജനിച്ചാൽ ഒരിക്കൽ മരിക്കണം. ജീവിതം അനാവശ്യ ബാധ്യതകളില്ലാതെ സൽ പ്രവർത്തികളാൽ സമ്പുഷ്ടമാക്കിയാൽ സന്തോഷത്തോടെ വിടപറയാം. മറ്റുള്ളവരുടെ അവകാശങ്ങൾ ഹനിക്കാതെ ജീവിതം മുന്നോട്ട് കൊണ്ട് പോകാൻ കഴിഞ്ഞാൽ അത് വലിയ ജീവിത വിജയമാകും. നമ്മിൽ നിന്നും വിട്ട് പിരിഞ്ഞു പോയ പ്രിയ സഹോദരന്മാർക്ക് ദൈവം തമ്പുരാൻ അനുഗ്രഹങ്ങൾ ചൊരിയുമാറാകട്ടെ. അവരുടെ കുടുംബങ്ങൾക്കും ഉറ്റവർക്കും ക്ഷമയും സഹനവും നൽകി ദൈവം അനുഗ്രഹിക്കുമാറാകട്ടെ…..