
ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ പരാജയം ഏറെ നിരാശയാണ് കായിപ്രേമികൾക്ക് സമ്മാനിച്ചിരിക്കുന്നത്. ഈ അവസരത്തിൽ നടൻ മനോജ് കുമാർ പങ്കുവച്ച പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്. സഞ്ജു സാംസണിനെ പരാമർശിച്ചു കൊണ്ടാണ് മനോജിന്റെ പോസ്റ്റ്. ”മോനേ സഞ്ജു….. നിന്റെ മനസ്സിന്റെ ‘താപ’മാണോടാ ഈ വേൾഡ് കപ്പിലെ ഇന്ത്യയുടെ ദയനീയാവസ്ഥ…. ?? വെറുതെ ചിന്തിച്ച് പോവുന്നു…. എല്ലാ കഴിവുണ്ടായിട്ടും രാജ്യത്തിന്റെ ടീമിന് വേണ്ടി ‘മരിക്കാൻ’ തയ്യാറായിട്ടും ഒരു മലയാളി ആയി പോയതിന്റെ പേരിൽ എന്നും അവഗണിക്കപ്പെട്ടവനായിരുന്നു അനിയാ നീ… സാരമില്ല…. അടുത്ത World cup നിന്റെയും കൂടിയാവട്ടേ” എന്നാണ് മനോജ് കുമാർ കുറിച്ചിരിക്കുന്നത്.
അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറിൽ 10 വിക്കറ്റ് നഷ്ടത്തിൽ 240 റൺസ് മാത്രമാണ് നേടാനായത്. ഇന്ത്യ മുന്നോട്ടുവെച്ച 241 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു.
സെഞ്ച്വറി നേടിയ ട്രാവിസ് ഹെഡാണ് ഓസീസിന്റെ വിജയശില്പി. ഹെഡ് 120 ബോളിൽ 4 സിക്സിന്റെയും 15 ഫോറിന്റെയും അകമ്പടിയിൽ 137 റൺസ് എടുത്തു. മാർണസ് ലബുഷെയ്ൻ അർദ്ധ സെഞ്ച്വറി നേടി 58 റൺസെടുത്ത് പുറത്താകാതെ നിന്നു. ഡേവിഡ് വാർണർ 7, മിച്ചെൽ മാർഷ് 15, സ്റ്റീവ് സ്മിത്ത് 4 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം.