നിങ്ങൾ രണ്ടാളും ജീവിതത്തിൽ എപ്പോഴും കൂടെയുണ്ടാകണമെന്നാണ് ആ​ഗ്രഹം- ആദിത്യൻ

സീത എന്ന സീരിയലിൽ നിന്നും തുടങ്ങി ആ കെമിസ്ട്രി ജീവിതത്തിലേക്ക് പകർത്തിയവരാണ് അമ്പിളി ദേവിയും ആദിത്യനും. സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ള താരം വിശേഷങ്ങളെല്ലാം പങ്കുവെച്ച് ‍‍‍എത്താറുണ്ട്. ആദ്യ വിവാഹ ബന്ധം വേർപെടുത്തിയതിനുശേഷമാണ് അമ്പിളി ദേവി ആദിത്യനെ വിവാഹം കഴിക്കുന്നത്. യുവജനോത്സവ വേദിയിൽ നിന്നും അഭിനയത്തിലെത്തിയ അമ്പിളി ദേവി വിവാഹശേഷം ഇടവേളയെടുത്തിരിക്കുകയാണ്.

മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോയുമൊക്കെ പങ്കുവെച്ച് ആദിത്യൻ എത്താറുണ്ട്. നിമിഷനേരം കൊണ്ടാണ് ആരാധകർ പോസ്റ്റുകൾ ഏറ്റെടുക്കാറുള്ളത്. ഇപ്പോൾ അർജുൻ പങ്കുവെച്ച പോസ്റ്റ് വൈറലാവുകയാണ്. ഇപ്പോളിതാ അമ്പിളി ദേവിയുടെ അമ്മയുടെ ജന്മദിനത്തിന് ആശംസകളുമായെത്തിയിരിക്കുകയാണ്.

ഹാപ്പി ബർത്ത് ഡേ ആന്റി, ആരോഗ്യവും ആയുസ്സവുമുണ്ടാകട്ടെ, ഈശ്വരൻരെ അനുഗ്രഹം എന്നും ഉണ്ടാവട്ടെയെന്ന് പറഞ്ഞായിരുന്നു ആദിത്യൻ എത്തിയത്. കുഞ്ഞുങ്ങൾക്ക് എന്നും കൂട്ടായി എന്നും നിങ്ങൾ രണ്ടാളും കൂടെയുണ്ടാവാൻ പ്രാർത്ഥിക്കുന്നു വടക്കുന്നാഥനോട്. ഈ ഫോട്ടോ കാണുമ്പോൾ ഒരുപാട് സന്തോഷമാണ് തോന്നുന്നത്. എന്റെ ചെറുക്കൻ അകത്ത് കിടന്ന് അടി കൂടുന്ന സമയമായിരുന്നു. നിറവയറുമായി നിൽക്കുന്ന അമ്പിളി ദേവിയുടെ ഫോട്ടോയും താരം പോസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ചിത്രത്തിന് കീഴിലും ആരാധകർ കമന്റുകൾ പോസ്റ്റ് ചെയ്തിരുന്നു. അമ്പിളി ദേവിയും അമ്മക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്രം പോസ്റ്റ് ചെയ്തിരുന്നു.