ഇന്ത്യയിൽ 277 വ്യാജ എൻജിനീയറിങ് കോളേജുകള്‍

ഇന്ത്യയിൽ 277 വ്യാജ എൻജിനീയറിങ് കോളേജുകള്‍.രണ്ടെണ്ണം കേരളത്തിൽ.

ഇന്ത്യയിൽ 277 വ്യാജ എൻജിനീയറിങ് പ്രവർത്തിക്കുന്നതായി മാനവവിഭവശേഷി മന്ത്രാലയം. എൻജിനീയറിങ്-ടെക്നിക്കല്‍ കോഴ്സുകള്‍ നടത്തുന്ന 66 വ്യാജ കോളേജുകളുളള ഡല്‍ഹിയാണ് പട്ടികയില്‍ മുന്പിൽ . ഇതിന് പിന്നാലെ തെലങ്കാനയും പശ്ചിമ ബംഗാളും ഉണ്ട്. 35, 27 എന്നിങ്ങനെയാണ് ഇരു സംസ്ഥാനങ്ങളിലേയും വ്യാജ കോളേജുകളുടെ എണ്ണം.കേരളത്തില്‍ രണ്ട് വ്യാജ എൻജിനീയറിങ് കോളേജുകളാണുളളത്.

നാലാം സ്ഥാനത്ത് നില്‍ക്കുന്നത് കര്‍ണാടകയാണ്. 23 വ്യാജ കോളേജുകളാണ് കര്‍ണാടകയിലുളളത്. 22 വ്യാജ എൻജിനീയറിങ് കോളേജുകള്‍ ഉത്തര്‍പ്രദേശിലുണ്ട്. 18 എണ്ണം ഹരിയാന, 16 എണ്ണം മഹാരാഷ്ട്ര, 11 എണ്ണം തമിഴ്നാട് എന്നിങ്ങനെയാണ് പട്ടികയിലുളളത്.മലയാളികളായ നിരവധി വിദ്യാര്‍ത്ഥികള്‍ കര്‍ണാടകയിലേയും തമിഴ്നാട്ടിലേയും എൻജിനീയറിങ് കോളേജുകളില്‍ പഠനം നടത്തുന്നുണ്ട്. ഏതൊക്കെ കോളേജുകളാണ് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ല.

https://youtu.be/rdq8mggmNQM