പട്ടുമെത്തയിൽ കിടന്ന സ്വപ്നയെ പിടിച്ച് ഇരുമ്പ് കട്ടിലിൽ കിടത്തി, അടുത്ത രാത്രി സിമന്റ് തറ തടവ് ദിനത്തിലെ ആദ്യരാത്രി ഇങ്ങനെ

പട്ടുമെത്തയിൽ ഉറങ്ങിയ സ്വപ്ന സുരേഷ് കഴിഞ്ഞ രാത്രി കിടന്നത് കോവിഡ് സെന്ററിലെ ഇരുമ്പ് കട്ടിലിൽ. ജയിലിലേക്ക് മാറ്റുന്നതിനു മുമ്പ് കോവിഡ് നിയമ പ്രകാരമുള്ള പ്രോട്ടോകോൾ പ്രകാരമാണ്‌ ഇരുമ്പ് കട്ടിൽ കിട്ടിയത്. അടുത്ത രാത്രികളിൽ ഇതും ഉണ്ടാകില്ല. സിമന്റ് തറയിൽ പായും വിരിച്ച് കിടക്കേണ്ടിവരും. മാത്രമല്ല കൊതുക് തിരി പോലും കൊടുക്കില്ല. തീ, മൂർച്ചയുള്ള ഇരുമ്പ് വസതുക്കൾ, ആത്മഹത്യക്ക് ഇടയാക്കാൻ കാരണമായ വസ്ത്രങ്ങൾ ഒന്നും സ്വപ്നക്കും കൂട്ട് പ്രതികൾക്കും നല്കില്ല

. നാ​ഗാലാൻഡിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് സ്വപ്നയെ പിടികൂടുന്നത്. സ്വപ്ന സ്വപ്നത്തിൽപോപലും വിചാരിക്കാത്ത കാര്യങ്ങളാണ് നടന്നത്. അത്തരത്തിൽ ആഡംബരപൂർണമായ ജീവിതമാണ് സ്വപ്ന നയിച്ചിരുന്നത് എന്നതിന്റെ തെളിവുകൾ പുറത്ത് വന്നിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ സ്വപ്നയുടെ ആദ്യ തടവ് ദിനം കോവിഡ് കെയർ സെന്ററിലായിരുന്നു. തൃശ്ശൂരിലെ കോവിഡ് കെയർ സെന്ററിൽ സ്വപ്നക്ക് കൂട്ടായുണ്ടായിരുന്നത് മൂന്ന് തടവ് പ്രതികളാണ്. വൈകിട്ടോടെ ആലുവയിൽ വച്ച്‌ കോവിഡ് പരിശോധനയ്‌ക്കായി സ്രവം എടുത്തിരുന്നു.തുടർന്നാണ്‌ ഞായറാഴ്‌ച രാത്രി 7.10ഓടെ ഫാത്തിമ നഗറിലെ അമ്പിളിക്കല കോവിഡ് കെയർ കേന്ദ്രത്തിൽ എത്തിച്ചത്‌.

മൂന്ന് വനിതകളെ കൂടാതെ 18 പുരുഷ റിമാൻഡ് പ്രതികളും കേന്ദ്രത്തിലുണ്ട്‌. കോവിഡ്‌ പശ്ചാത്തലത്തിൽ ജയിൽവകുപ്പ്‌ പ്രത്യേകം ഒരുക്കിയ കേന്ദ്രമാണിത്. സിറ്റി പൊലീസ് അസി.കമീഷണർ വി കെ രാജുവിന്റെ നേതൃത്വത്തിൽ 70പേരടങ്ങുന്ന സംഘം 24 മണിക്കൂറും പുറത്തും ജയിൽവാർഡന്മാരുടെ നേതൃത്വത്തിൽ അകത്തും കാവലുണ്ട്. ദേശീയപാതയിൽനിന്ന് നടത്തറവഴി തിരിഞ്ഞ് ജൂബിലി മിഷൻ ആശുപത്രിക്കുമുന്നിലൂടെയാണ് വാഹനം കോവിഡ് കെയർ സെന്ററിൽ എത്തിച്ചത്‌. നാലു വനിതാ പൊലീസുകാരുടെ നടുവിലായി തലമൂടിയനിലയിലായിരുന്നു സ്വപ്‌ന. വാഹനം കോവിഡ് കെയർ സെന്ററിനകത്തേക്ക് കയറ്റി ഗേറ്റ് അടച്ചതിനുശേഷമാണ് ഇവരെ കാറിൽനിന്ന് ഇറക്കിയത്‌.

ശിവശങ്കറിന്റെ ഫ്‌ലാറ്റിൽ വച്ചാണ് ജൂൺ മുപ്പതിന് നടന്ന സ്വർണക്കത്തിന്റെ ആസൂത്രണം നടന്നതെന്ന വിവരങ്ങളും പുറത്തു വന്നിരുന്നു . സ്വപ്നയേയും സന്ദീപിനെയും ചൊദ്യം ചെയ്യുന്നതോടെ , ഇതെല്ലം പുറത്തു വരും . ശനിയാഴ്ച നടത്തിയ റെയ്ഡിലാണ് ഇതു സംബന്ധിച്ച വിവരം ലഭിച്ചത്. നേരത്തെ നടത്തിയ കള്ളക്കടത്തുകൾ സംബന്ധിച്ച്, ചോദ്യം ചെയ്യലിൽ സരിത് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ശിവശങ്കറിന്റെ തിരുവനന്തപുരത്തെ ഫ്‌ലാറ്റിൽ കൂടിയാലോചന നടത്തിയിട്ടുണ്ടെന്നായിരുന്നു സരിത്തിന്റെ മൊഴി. ഇതിന്റെ അടിസ്ഥാനത്തിൽ, തെളിവുകൾ തേടിയാണ് ഇവിടെ പരിശോധിച്ചത്. തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലൊമാറ്റിക് ബാഗിൽ ഒളിപ്പിച്ച് സ്വർണം കടത്തിയ കേസിൽ നിർണ്ണായക നീക്കങ്ങളുമായി എൻ ഐ എ കേസ് മുന്നോട്ട് പോകുകയാണ് .