മാവോയിസ്റ്റ് ആക്രമണത്തില്‍ 3 സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു

 

ഭുവനേശ്വര്‍/ ഒഡീഷയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ മൂന്നു സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് വീരമൃത്യു. ആക്രമണത്തിൽ ഏഴുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

നുപാഡ ജില്ലയിലെ ഭൈസദനി വനമേഖലയിൽ വെച്ചാണ് മാവോയിസ്റ്റുകൾ സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ആക്രമണം നടത്തിയത്.

പതിവ് നിരീക്ഷണത്തിന് ഇറങ്ങിയ സൈനിക സംഘത്തിന് നേരെ മാവോയിസ്റ്റുകള്‍ ആക്രമണം നടത്തുകയായിരുന്നു. എഎസ്‌ഐമാരായ ശിശുപാല്‍ സിങ്, കോണ്‍സ്റ്റബിള്‍ ധര്‍മേന്ദ്ര സിങ് എന്നിവരാണ് കൊല്ലപ്പെട്ടത്.