
ന്യൂഡല്‍ഹി. പുതിയ പാര്‍ലമെന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന വനിതാ സംഭരണ ബില്ലിലെ വിശദാംശങ്ങള്‍ പുറത്തുവിട്ടു. ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും ഡല്‍ഹി അസംബ്ലിയിലും മൂന്നിലൊന്ന് സീറ്റ് വനിതകള്‍ക്കായി സംഭരണം ചെയ്യും. ദേശീയ സംസ്ഥാന തലങ്ങളിലെ നയ രൂപീകരണത്തില്‍ വനിതകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം നല്‍കുകയാണ് ലക്ഷ്യം.
2047ഓടെ ഇന്ത്യയെ വികസിതരാജ്യമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുന്നതില്‍ വനിതകളുടെ പങ്ക് നിര്‍ണായകമാണെന്നും. ഒപ്പം വനിതകളുടെ പുതിയ കാഴ്ചപ്പാടുകള്‍ നിയമനിര്‍മാണ പ്രക്രീയയുടെ ഗുണമേന്മ വര്‍ധിപ്പിക്കുമെന്നും സര്‍ക്കാര്‍ അഭിപ്രായപ്പെട്ടു. അതേസമയം മണ്ഡല നിര്‍ണയം പൂര്‍ത്തിയായതിന് ശേഷമായിരിക്കും വനിതാ സംഭരണം പ്രാബല്യത്തില്‍ വരു.
ബില്ലില്‍ 15 വര്‍ഷം സംഭരണം തുടരുവനാണ് വ്യവസ്ഥ ചെയ്യുന്നത്. ഓരോ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷവും വനിതാ സംഭരണ സീറ്റുകള്‍ മാറും. ഭരണഘടനയുടെ 128-ാം ഭേദഗതിയായിട്ടാണ് വനിതാ സംഭരണ ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്.