കൊവിഡ് വ്യാപനം; സംസ്ഥാനത്തു 44 ട്രെയിൻ സർവീസുകൾ കൂടി റദ്ദാക്കി

സംസ്ഥാനത്തെ കോവിഡ് വ്യാപനം കണക്കിലെടുത്തു ദീർഘദൂര സർവീസുകൾ ഉൾപ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിൻ സർവീസുകൾ റദ്ദുചെയ്തു. മെയ് അവസാനം വരെ താത്ക്കാലികമായാണ് റദ്ദാക്കൽ. ഇതോടെ രണ്ടാഴ്ചയ്ക്കിടെ റദ്ദാക്കിയ ട്രെയിൻ സർവീസുകളുടെ എണ്ണം 62 ആയി.

നിലവിൽ പരശുറാം, മലബാർ, മാവേലി, അമൃത തുടങ്ങിയ ചുരുക്കം ട്രെയിനുകൾ മാത്രമാണ് കേരളത്തിലൂടെ സർവീസ് നടത്തുന്നത്. മംഗലാപുരം-ചെന്നൈ, എറണാകുളം-ലോക്മാന്യതിലക്, കൊച്ചുവേളി-പോർബന്തർ, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊർണൂർ, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂർ-ഷൊർണൂർ മെമു സർവീസുകളും തിരുവനന്തപുരത്ത് നിന്ന് ചെന്നൈയിലേക്കുള്ള രണ്ട് സൂപ്പർ ഫാസ്റ്റ് ട്രെയിനുകൾ എന്നിവയും താത്ക്കാലികമായി റദ്ദു ചെയ്തിട്ടുണ്ട്.