ഭര്‍ത്താവിന്റെ മുന്നില്‍ 45 കാരിയെ കൂട്ട ബലാത്സംഗം ചെയ്ത് മോഷ്ടാക്കള്‍ പിടിയില്‍

ജയ്പുര്‍. വീട്ടില്‍ അതിക്രമിച്ച് കടന്ന മോഷ്ടാക്കള്‍ ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ സിറോഹി ജില്ലയിലാണ് സംഭവം. മോഷണം നടത്തുവാന്‍ വീട്ടിലേക്ക് നാല് പേര്‍ എത്തി. തുടര്‍ന്നാണ് പീഡനം നടന്നത്. വെള്ളിയാഴ് ദമ്പിമാര്‍ പോലീസില്‍ പരാതി നല്‍കി. കേസില്‍ മൂന്ന് പേര്‍ അറസ്റ്റിലായതായും പിടികൂടുവാനുള്ള മറ്റൊരാളെ ഉടന്‍ പിടികൂടുമെന്നും പോലീസ് പറയുന്നു.

ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. വാച്ച് മാനായി ജോലി ചെയ്യുന്ന വ്യക്തിയാണ് ഭര്‍ത്താവ്. രാത്രി ഉറങ്ങുവാന്‍ തുടങ്ങുന്ന സമയത്താണ് മോഷ്ടാക്കള്‍ അതിക്രമിച്ച് കടന്നത്. ഭര്‍ത്താവിന്റെ കൈവശം ഉണ്ടായിരുന്ന 1400 രൂപ തട്ടിയെടുത്തു. തുടര്‍ന്ന് കൂടുതല്‍ പണം ആവശ്യപ്പെട്ടു. പണം ഇല്ലെന്ന് അറിയിച്ചതോടെ ക്രൂരമായി വീട്ടമ്മയെ പ്രതികള്‍ പീഡിപ്പിക്കുകയായിരുന്നു. പ്രതികള്‍ പല സ്ഥലത്ത് ഉള്ളവരായിരുന്നുവെന്നും മറ്റ് പോലീസ് സ്‌റ്റേഷനുകളുടെ സഹായത്തോടെയാണ് പ്രതികളെ പിടിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നു.