
തിരുവനന്തപുരം. കള്ളന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 47 പവന്‍ സ്വര്‍ണവും ഡോളറുകളും പിടിച്ചെടുത്തു. കവില്‍ കടവില്‍ നടത്തിയ മോഷണത്തില്‍ അറസ്റ്റിലായ അനില്‍ കുമാറുമായി നടത്തിയ തെളിവെടുപ്പിലാണ് തൊണ്ടിമുതല്‍ പിടികൂടിയത്. കഴിഞ്ഞ 18-ാം തീയതി തിരുവനന്തപുരം കാവില്‍കടവിലെ വീട് കുത്തിത്തുറന്ന് ഡോളറും വെള്ളിയാഭരണങ്ങളും മോഷണം നടത്തിയ കേസിലാ4ണ് ഇയാള്‍ പിടിയാലായത്.
22ന് മെഡിക്കല്‍ കോളേജ് സ്‌റ്റേഷന്‍ പരിധിയിലും ഇയാള്‍ മോഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയുമായി തമ്പാനൂര്‍ മെഡിക്കല്‍ കോളേജ് സിഐ മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഇതിലാണ് സ്വര്‍ണവും ഡോളറും കണ്ടെത്തിയത്. ആള്‍വാസം ഇല്ലാത്ത വീട്ടില്‍ കുഴിയെടുത്ത് ഒളിപ്പിച്ച നിലയിലായിരുന്നു.
പ്രതി തിരുവനന്തപുരം ജില്ലയില്‍ തന്നെ 20 കൂടുതല്‍ കേസുകളില്‍ പ്രതിയാണ് നിരവധി തവണ ജയില്‍ ശിക്ഷയും ലഭിച്ചിട്ടുണ്ട്. പ്രതി 13 വയസ്സ് മുതലാണ് മോഷണം ആരംഭിച്ചത്. ഇയാള്‍ കഴിഞ്ഞ ആഴ്ചയാണ് 10 ലക്ഷം രൂപ മുടക്കി പുതിയ വീട് വാങ്ങിയത്.