5 വർഷം വ്യാജ ചികിത്സ, തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ പീഡിയാട്രീഷൻ സാംസൺ കെ സാം- അന്വേഷണം

തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിലെ പീഡിയാട്രിക്ക് വിഭാ​ഗത്തിൽ കുട്ടികളേ ചികിൽസിച്ച് കൊല്ലാ കൊല ചെയ്യുന്ന ചികിൽസാ രംഗത്തേ തട്ടിപ്പ് പുറത്ത് കൊണ്ടുവന്നപ്പോൾ ക്രിസ്ത്യാനികൾ കർമ്മക്കെതിരേ ഇളകി. 5 കൊല്ലം വ്യാജ പീഡിയട്രീഷനായി കുട്ടികളേ ചികിൽസിക്കുകയും മരുന്ന് നല്കുകയും ചെയ്ത തിരുവല്ലയിലെ മെഡിക്കൽ മിഷൻ ആശുപത്രിയിലെ ഡോക്ടർക്കെതിരേ സംസ്ഥാന പോലീസിലെ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. സാംസൺ കോശി സാം എന്ന ഇയാൾ അനധികൃതമായാണ്‌ പീഡിയാട്രീഷ്യൻ എന്ന പേരിലും ബോർഡും വയ്ച്ച് ചികിൽസ നടത്തിയത് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ഡോക്ടർമാർ തന്നെ മുഖ്യമന്ത്രിക്കും, സംസ്ഥാന ഡി ജി പിക്കും നല്കിയ പരാതിയിലാണ്‌ നടപടി. ഡി ജി പിക്ക് ലഭിച്ച പരാതിയിൽ അന്വേഷണത്തിനുത്തരവുടുകയും പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ടിനു നിർദ്ദേശം നല്കുകയും ചെയ്തു. ലോക്കൽ പോലീസും വ്യാജ ചികിൽസ നടത്തുന്ന സാംസൺ കോശി സാമിനെതിരേ അന്വേഷണം നടത്തുന്നതായാണ്‌ അറിയിച്ചിരിക്കുന്നത്.

ജൂലൈ 20നായിരുന്നു കർമ്മ ന്യൂസ് പീഡിയാട്രീഷ്യൻ എന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ സാംസൺ കോശി സാമിന്റെ വിവരങ്ങൾ എക്സ്ക്ളൂസീവായി പുറത്ത് വിട്ടത്. തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയെ ക്രിസ്ത്യൻ സ്ഥാപനം എന്ന് മാത്രമാണ് ഞങ്ങൾ പറഞ്ഞത്. കുറച്ച് പേർ ക്രിസ്ത്യാനികൾക്കെതിരേ വാർത്ത നല്കി എന്ന് വർഗീയ പ്രചാരണം നടത്തി. വ്യാജ പീഡിയാട്രീഷ്യനെ പുറത്ത് കൊണ്ടുവന്നപ്പോൾ ആ ആശുപത്രി ഏത് ക്രിസ്ത്യൻ മാനേജ്മെന്റിന്റെ എന്നു പോലും കർമ്മ ന്യൂസ് പറഞ്ഞിരുന്നില്ല. കാരണം ഒരു വ്യാജൻ 5 കൊല്ലം തട്ടിപ്പ് നടത്തിയതിനു ഒരു സമുദായത്തേ വലിച്ചിഴക്കേണ്ട എന്നു കരുതി തന്നെ മനപൂർവ്വം ആയിരുന്നു.

വ്യാജ പീഢിയാട്രീഷ്യൻ 5 കൊല്ലം ആയിര കണക്കിനു കുരുന്നുകൾക്ക് മരണ കാരണവും, അവരുടെ ജീവിതവും ഒക്കെ ഭാവിയിലേക്ക് അപകടത്തിലാവുന്ന മരുന്ന് വിതരണവും ചികിൽസയും നടത്തിയ ആ സ്ഥാപനം പെന്തകോസ്ത് വിഭാഗമായ ബ്രദറൻ സഭയുടെ സ്ഥാപനത്തിൽ ആയിരുന്നു. അനേക പതിറ്റാണ്ട് ചരിത്രമുള്ള മെഡിക്കൽ മിഷൻ ആശുപത്രിക്കും, ബ്രദറൻ സഭക്കും എതിരേ അല്ല കർമ്മ ന്യൂസ്. വ്യാജ പീഡിയാട്രീഷനായ സാസൺ കോശി സാം എന്ന ക്രിമിനലിനെതിരേ മാത്രമാണ്‌. ഒരു ക്രിമിനലിനെ തുറന്ന് കാട്ടി ഞങ്ങൾ നല്കിയ വാർത്തയിൽ പോലീസും ഡി ജി പിയും മുഖ്യമന്ത്രിയും ഇടപെട്ടത് ശരിയായ മാധ്യമ ധർമ്മത്തിന്റെ വിജയമാണ്‌.

സാസൺ കോശി സാമിനു എം ബി ബി എസ് ഉണ്ടല്ലോ.. പിന്നെ എന്തിനാണ്‌ അദ്ദേഹത്തേ വ്യാജ ഡോക്ടർ എന്ന് വിളിക്കുന്നത് എന്ന് ചിലർ ചോദിക്കുന്നു. എം ബി ബി എസ് എന്നല്ല പറയുന്നത്.. മറിച്ച് കൺസൾട്ടന്റെ പീഡിയാട്രീഷ്യൻ, മെഡിക്കൽ സൂപ്രണ്ടന്റ്…. വെറും പീഡിയാട്രീഷ്യന്മാരേ കൺസൾട്ടന്റ് എന്ന് വിളിക്കില്ല. വളരെ സീനിയർ ആയവരെയാണ്‌ വിളിക്കുക..അവിടെയാണ്‌ എം ഡി പോലും ഇല്ലാത്ത ഇയാളേ കൺസൾട്ടന്റെ പീഡിയാടീഷ്യൻ എന്നും ആശുപത്രിയുടെ തലവനായ മെഡിക്കൽ സൂപ്രണ്ടും എന്ന പദവി വയ്ക്കുന്നത്. മുഴുവൻ ഡോക്ടർമാരേയും ഐ എം എ യും സാംസൺകോശി അപമാനിച്ച് താറടിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ്‌ എം ബി ബി എസ് ഉള്ള സാംസൺ കോശിയേ വ്യാജ വൈദ്യൻ എന്ന് വിളിക്കുന്നതെന്ന് വ്യക്തമാക്കാം.. ഇന്ത്യയിലേയ് നിയമം അനുസരിച്ചു അംഗീകൃതമായ പോസ്റ്റ് ഗ്രേഡുയേഷൻ ഉള്ള എംബിബിസ് ഡോക്ടർ മാർക്കു മാത്രമേ സ്പെഷ്യലിസ്റ് ആയി പ്രാക്ടീസ് ചെയ്യാൻ സാദിക്കുകയൊള്ളു .ഇതു നിയത്രിക്കുന്നത് Indian Medical Council ആണ്‌. Professional Conduct, Etiquette and Ethics) Regulations, 2002 ഈ നിയമത്തിലേ 1.4.2 എന്ന വകുപ്പും സെക്ഷൻ 7ന്റെ ഉപവകുപ്പ് 20ലും വ്യക്തമായി സ്പെഷ്യലിസ്റ് എന്നതു എന്ത് അന്നാണ് നിർവചിച്ചിട്ടുണ്ട് .MCI ആക്ട് s 26 അനുസരിച്ചു എല്ലാ അഡിഷണൽ ക്വാളിഫിക്കേഷൻ നുകളും മെഡിക്കൽ റെജിസ്ട്രർ ഇൽ ചേർക്കേണ്ടതാണ് .ഇത്തരത്തിൽ സ്പെഷ്യലിസ്റ് അകാൻ യോഗ്യതെ ഇല്ലാതെ വ്യാജ്യമായി അഗീകൃതമല്ലാത പിജി യുമായി സ്പെഷ്യലിസ്റ് ആകുന്ന ഡോക്ടർ മാർ വ്യജൻ തന്നേയ് ആണ് . ആശുപത്രി അധികൃതർ അവകാശപ്പെടുന്ന പോലെ അദ്ദേഹം വിയന്ന യൂണിവേഴ്‌സിറ്റി യിൽ നിന്നും പഠിച്ചിട്ടു ഉണ്ട് എങ്കിൽ പോലൂം നമ്മുടെ രാജ്യത്തു സ്പെഷ്യലിസ്റ് ആയി ഒരു കുട്ടിയെയ പോലും ചികിൽസിക്കാൻ സാധ്യം അല്ല .വെബ്സൈറ്റ് ഇൽ നിന്നും നിന്നും വ്യക്തമാകുന്നത്  വിയന്ന യൂണിവേഴ്സിറ്റി ജർമൻ ഭാഷ യിൽ ആണ് എന്നാണ് .dch എന്ന കോഴ്സ് അവരുടെത് wesite ഇൽ കാണാനും ഇല്ലാ എന്നാൽ മെഡിക്കൽ യൂണിവേഴ്‌സിറ്റി ഓഫ് വിയന്നയിൽ പോലും സമാനമായ ഒരു കോഴ്സ് സും കാണുന്നില്ല ..കേരള ഹൈ കോടതി 2019 വിധി യിലൂടെ വ്യക്തത വരുത്തിയത് ആണ് ഈ തരത്തിൽ ഉള്ള അനധികൃത പിജി കാരുടെ പേരിൽ ശക്തമായ നടപടികൾ എടുക്കണമെന്ന്

സാംസൺ കോശിയുടെ എല്ലാ രേഖയിലും നെയിം ബോർഡിലും, ചികിൽസിക്കുന്ന അറിയിപ്പിലും ബുക്കിങ്ങിലും എല്ലാം കൺസൾട്ടന്റെ പീഡിയാട്രീഷ്യൻ എന്നാണ്‌. ഇത് വ്യാജവും തട്ടിപ്പും ആണ്‌. അവിടെയും ഇയാൾ വ്യാജ വൈദ്യൻ തന്നെ ആണ്‌. കേരള മെഡിക്കൽ കൗൺസിലിൽ നിന്നും ലഭിച്ച വിവരാവകാശ രേഖയിലും സാംസൺ കോശി എന്ന ഇയാൾ യാതോരു അഡീഷണൽ ഉപരിപഠനവും നടത്തിയിട്ടില്ല എന്ന് വ്യക്തമാണ്. സാംസൺ കെ സാം