MLA മാരുടെ പിഎമാർക്കും നിയമസഭ ജീവനക്കാർക്കും ഓവർടൈം അലവൻസ് നൽകാൻ 50 ലക്ഷം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം. രാത്രി കാലത്ത് ജോലി ചെയ്യുന്ന സംസ്ഥാനത്തെ നഴ്‌സുമാർക്കും സെക്രട്ടറിയേറ്റിലെ അടക്കം മറ്റു ജീവനക്കാർക്കും ഒന്നും നൽകാത്ത ‘ഓവര്‍ടൈം അലവന്‍സ്’ നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും അനുവദിച്ച് നൽകി ചരിത്രം തന്നെ തിരുത്തി പിണറായി സർക്കാർ. നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ഓവര്‍ടൈം അലവന്‍സ് അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിരിക്കുകയാണ്.

സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ നേരിടുമ്പോഴാണ് ഇതിനായി 50 ലക്ഷം രൂപ സർക്കാർ അനുവദിച്ചിരിക്കുന്നത്. നിയമസഭാ ജീവനക്കാര്‍ക്കും എംഎല്‍എമാരുടെ പിഎമാര്‍ക്കും ‘ഓവര്‍ടൈം അലവന്‍സ്’ അനുവദിച്ച് നല്കിയിരിക്കുന്നതാവട്ടെ, നിലവിലുള്ള ചെലവ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ടാണ് പണം അനുവദിക്കുന്നതെന്ന് ഉത്തരവിൽ പ്രത്യേകം പറയുന്നു എന്നതാണ് ശ്രദ്ധേയം.

സത്യത്തിൽ ഇതൊരു പുതിയൊരു അറിവാണ്. സംസ്ഥാനത്തെ നഴ്സുമാർ, സെക്രട്ടറിയേറ്റിൽ രാത്രിയിൽ വരെ ഇരുന്നു തങ്ങളുടെ ഉത്തരവാദിത്തപെട്ട ജോലി തീർക്കുന്ന ഉദ്യോഗസ്ഥർമാർ എന്നിവർക്കൊന്നും രാത്രികാല അലവൻസോ ഓവർ ടൈം അലവൻസോ ഇല്ല. സത്യത്തിൽ എം എൽ എ മാർ ചെയ്യുന്നത് ഒരു ജനകീയ സേവനമാണ്. അതൊരു തൊഴിലല്ല. ഇവരുടെ പി എ മാരായി കയറിക്കൂടി രാഷ്ട്രീയക്കാർക്ക് ആണ് ബത്തയും, മറ്റു അലവൻസുകളും, ശമ്പളം എന്നിവക്ക് പുറമെ ഇപ്പോൾ ‘ഓവർ ടൈം’ എന്ന പേരിൽ കൂടി ലക്ഷങ്ങൾ ഖജനാവിൽ നിന്ന് ഊട്ടി കൊടുക്കുന്നത്.

നിയമസഭയുടെ ഏഴാം സമ്മേളനകാലത്ത് അധികസമയം ജോലി ചെയ്തവര്‍ക്കുള്ള ഓവർടൈം അലവൻസാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. തിങ്കളാഴ്ചയാണ് ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവിറക്കിയിട്ടുള്ളത്. നിയമസഭ സമ്മേളത്തിന് പത്തു ദിവസം മുന്‍പ് ചോദ്യോത്തര വേളയ്ക്കുള്ള ജോലികള്‍ ആരംഭിക്കും. ഇതിനായി ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കും സമ്മേളന കാലത്ത് അധികസമയം ജോലി ചെയ്യുന്നവര്‍ക്കുമാണ് തുക നൽകാൻ പോകുന്നത്.

നിയമപരമായി ജീവനക്കാര്‍ക്ക് അര്‍ഹതയുള്ളതാണിതെന്ന് സർക്കാർ പറയുന്ന വാദം അസംബന്ധവും പച്ച കാലവുമാണ്. അതേസമയം കടുത്ത സാമ്പത്തിക പ്രതിസന്ധി യ്ക്കിടെ ക്ഷേമ പെൻഷനുകൾ അടക്കം മുടങ്ങിയിരിക്കുന്ന സാഹചര്യത്തിൽ 50 ലക്ഷം അനുവദിച്ച സർക്കാർ നടപടിയിൽ കടുത്ത വിമർശനം ആണ് ഉയരുന്നത്.