കോട്ടയം നഗരഭയ്ക്ക് റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കിട്ടിയ 66.72 കോടി രൂപ കാണാനില്ല

കോട്ടയം. കോട്ടയം നഗരസഭയില്‍ ഗുരുതര ക്രമക്കേട്. റെയില്‍വേ പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി അനുവദിച്ച പണം കാണാനില്ല. കോട്ടയം നഗരസഭയുടെ ഭൂമി എറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി റെയില്‍വേ അനുവദിച്ച 66.72 കോടിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഈ തുക എവിടെയാണെന്നോ ആരാണ് കൈപ്പറ്റിയതെന്നോ വ്യക്തമായ വിവരമില്ല. സംസ്ഥാന ഓഡിറ്റ് വകുപ്പിന് കീഴിലുള്ള നഗരസഭ ഓഡിറ്റ് വിഭാഗമാണ് ഗുരുതമായ ഈ ക്രമക്കേട് കണ്ടെത്തിയത്.

റെയില്‍വേയുടെ സ്‌പെഷ്യല്‍ തഹസില്‍ദാറാണ് നഷ്ടപരിഹാരം അനുവദിച്ചത്. ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം പലതവണ രേഖകള്‍ ഹാജരാക്കുവാന്‍ നിര്‍ദേശിച്ചെങ്കിലും നഗരസഭ അതിന് തയ്യാറായിട്ടില്ല. അതേസമയം നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുവാന്‍ വക്കീല്‍ ഫീസ് അനുവദിക്കുവാന്‍ നഗരസഭായോഗം തീരുമാനിച്ചു.

കഴിഞ്ഞ 27ന് ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ രണ്ടാത്തെ അജന്‍ഡയായാണ് ഇത് ഉള്‍പ്പെടുത്തിയത്. നഗരസഭയിലെ കകുമാരനല്ലൂര്‍ മേഖലാ ഓഫീസ് പരിധിയില്‍ 28 കടമുറികള്‍ വാടകയ്ക്ക് നല്‍കിയതിന്റെ രേഖകള്‍ ഓഡിറ്റ് വിഭാഗത്തിന് നല്‍കിയിട്ടില്ല. വടകയ്ക്ക് നല്‍കിയിരിക്കുന്നത് ആര്‍ക്കാണെന്നും അതിന്റെ കരാര്‍ എവിടെയാണെന്നും വാടക ലഭിച്ചതിന്റെ തെളിവ് എവിടെയാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് നഗരസഭയ്ക്ക് മറുപടിയില്ല.