ഭാര്യയെ പരിചരിക്കാന്‍ വീട്ടിലെത്തിയ 52 കാരിയെ പീഡിപ്പിച്ച കേസില്‍ 66കാരനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം. ഭാര്യയെ നോക്കാനെത്തിയ വീട്ട് ജോലിക്കാരിയെ പീഡിപ്പിച്ച കേസില്‍ 66 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കിടപ്പ് രോഗിയായ ഭാര്യയെ നോക്കുവാനെത്തിയ 52 കാരിയെയാണ് ഇയാള്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ ഇടുക്കി രാജാക്കാട് എന്‍ആര്‍ സിറ്റി കൊല്ലംപറമ്പില്‍ പി സുരേഷാണ് പോലീസ് പിടിയിലായത്.

രോഗിയായ സുരേഷിന്റെ ഭാര്യയെ നോക്കുവനാണ് 52 കാരി സുരേഷിന്റെ വീട്ടില്‍ എത്തിയത്. തുടര്‍ന്ന് പ്രതി 52 കാരിക്ക് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു. കോട്ടയം ഈസ്റ്റ് പോലീസ് പുതുപ്പള്ളി ഭാഗത്തുവെച്ച സുരേഷിനെ പോലീസ് പിടികൂടി. എസ്എച്ച്ഒ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

സുരേഷിന്റെ രോഗിയായ ഭാര്യയെ പരിചരിക്കുവനാണ് ഇവര്‍ വീട്ടില്‍ എത്തുന്നത്. പിന്നീട് ഇയാള്‍ സ്ത്രീയെ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ സ്ത്രീ പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് സുരേഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു.