700 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കാനഡയില്‍ നാടുകടത്തല്‍ ഭീഷണിയില്‍

ഒട്ടാവ. കാനഡയില്‍ വിവിധ കോളേജുകളില്‍ അഡ്മിഷന്‍ ലഭിക്കുവാന്‍ നല്‍കിയ ഓഫര്‍ ലെറ്ററുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നുള്ള 700 വിദ്യാര്‍ഥികള്‍ നാടുകടത്തല്‍ ഭീഷണിയില്‍. കാനഡ ബോര്‍ഡര്‍ സെക്യൂരിറ്റി ഏജന്‍സിയില്‍ നിന്നാണ് വിദ്യാര്‍ഥികള്‍ക്ക് നോട്ടീസ് ലഭിച്ചത്.

ജലന്ധര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏജന്‍സി വഴിയാണ് വിദ്യാര്‍ഥികള്‍ പോയത്. ഏജന്‍സി ഒരു വിദ്യാര്‍ഥിയില്‍ നിന്നും അഡ്മിഷന്‍ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയത്. ഇതില്‍ വിമാന ടിക്കറ്റും സെക്യൂരിറ്റി ഡിപോസിറ്റും ഉള്‍പ്പെട്ടിട്ടില്ല. 2018-19 വര്‍ഷത്തിലാണ് വിദ്യാര്‍ഥികള്‍ കാനഡയിലേക്ക് പോയത്.

തുടര്‍ന്ന് ഇപ്പോള്‍ ഇവര്‍ പിആര്‍ ലഭിക്കുവനായി അപേക്ഷിച്ചിരിക്കുമ്പോഴാണ് തട്ടിപ്പ് പുറത്ത് വരുന്നത്. മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കി ജോലിക്ക് കയറിയിരുന്നു.