75 രൂപയുടെ നാണയം ഞായറാഴ്ച്ച പുറത്തിറങ്ങും

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് ധനമന്ത്രാലയം വ്യാഴാഴ്ച അറിയിച്ചു.സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന തിന്റെ സ്മരണകൂടിയായി ഈ നാണയം നിലകൊള്ളും.

നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭത്തിന്റെ സിംഹ തലയും അതിനു താഴെ “സത്യമേവ ജയതേ” എന്ന് എഴുതിയിരിക്കും. മറുവശത്ത് ഭാരത്“ എന്ന വാക്ക് ഇടതുവശത്ത് ദേവനാഗരി ലിപിയിലും വലതുവശത്ത് ”ഇന്ത്യ“ എന്ന വാക്ക് ഇംഗ്ലീഷിലും എഴുതപ്പെടും.കൂടാതെ നാണയത്തിൽ പുതിയ പാർലമെന്റ് സമുച്ചയത്തിന്റെ ചിത്രം കാണിക്കും.മുകളിലെ ചുറ്റളവിൽ “സൻസദ് സങ്കുൽ” എന്ന് ദേവനാഗരി ലിപിയിലും താഴത്തെ ചുറ്റളവിൽ “പാർലമെന്റ് കോംപ്ലക്സ്” ഇംഗ്ലീഷിലും എഴുതും.50% വെള്ളി, 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക് എന്നിവ ഉൾപ്പെടുന്ന നാല് ഭാഗങ്ങളുള്ള അലോയ് ഉപയോഗിച്ചാണ് 35 ഗ്രാം നാണയം നിർമ്മിക്കുന്നത്.

പുതിയ പാർലമെന്റ് മന്ദിരം ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. 25 ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും കുറഞ്ഞത് 20 പ്രതിപക്ഷ പാർട്ടികളെങ്കിലും പരിപാടി ബഹിഷ്കരിക്കാൻ തീരുമാനിച്ചു.